ജറുസലേം: ഇസ്രയേലില്‍ ഭീകരര്‍ നടത്തിയ ആക്രമണം പരാജയപ്പെട്ടു. പെട്ടെന്നുണ്ടായ കാലാവസ്ഥാ മാറ്റമാണ് ആക്രമണം പരാജയപ്പെടാന്‍ കാരണമായത്. വലിയ രീതിയിലുള്ള മണല്‍കാറ്റും മഴയുമാണ് ഇസ്രയേലിനെ രക്ഷിച്ചത്. ഗോലന്‍ മലനിരകള്‍ക്ക് സമീപമെത്തിയ കാറ്റും മഴയും പക്ഷെ ഇസ്രയേലിന്റെ അതിര്‍ത്തി കടന്നില്ല.
ഭീകരര്‍ക്ക് തടസ്സമായിട്ടായിരുന്നു കാലാവസ്ഥാ മാറ്റം ഉണ്ടായത്. ഇസ്രയേല്‍ വിശേഷിപ്പിക്കുന്നത് ഇതിനെ ബൈബിള്‍ മേഘങ്ങള്‍ എന്നാണ്. ദൈവം അയച്ച ബൈബിള്‍ മേഘങ്ങളാണ് ഇസ്രയേലിനെ രക്ഷിച്ചതെന്നാണ് പറയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സിറിയയുമായി ഇസ്രയേല്‍ അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് ഗോലാന്‍ മലനിരകള്‍. നേരത്തേ ഐഎസ് ഭീകരര്‍ സൈന്യത്തിനു നേരെ വെടിവെച്ചതിനെ തുടര്‍ന്ന് ഇവിടെ ഇസ്രയേല്‍ സുരക്ഷ ശക്തമാക്കിയിരുന്നു.
Post Your Comments