India

സർക്കാർ ഡൊമൈനുകളെ ലക്ഷ്യമാക്കി ഹാക്കർമാർ

ന്യൂഡൽഹി : രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതിനു പിന്നാലെ അടുത്ത നുഴഞ്ഞുകയറ്റത്തിന് ഹാക്കര്‍മ്മാരുടെ സംഘമായ ലീജിയണ്‍ ഒരുങ്ങുന്നതായി റിപ്പോർട്ട്. രാജ്യസഭ, ലോക്സഭ എംപിമാരുടെ ഇമെയില്‍ വിലാസം ഉള്‍ക്കൊള്ളുന്ന സന്‍സദ് ഡോട്ട് എന്‍ഐസി ഡോട്ട് ഇന്‍ (sansad.nic.in ) എന്ന ഡൊമൈന്‍ ആണ് അടുത്ത ലക്ഷ്യമെന്ന് ഒരു ഓണ്‍ലൈന്‍ മാഗസിന് നല്‍കിയ രഹസ്യ ചാറ്റിങ്ങില്‍ ഹാക്കര്‍മാര്‍ പറഞ്ഞു.

സന്‍സദിന്റെ ഡൊമെയ്ന്‍ ഉപയോഗിക്കുന്നത് സര്‍ക്കാരുമായി ബന്ധപ്പെട്ടവരയതിനാലാണ് ഇത് ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നത്. ഹാക്കിങ് വിജയിച്ചാലും ഇല്ലെങ്കിലും വീണ്ടും അതിനായി ശ്രമിക്കുമെന്നും ലീജിയണ്‍ പറഞ്ഞു.

ഇന്ത്യയുടെ ബാങ്കിങ് സംവിധാനത്തിലുള്ള നെറ്റ്‌വര്‍ക്കുകള്‍ ഒട്ടും സുരക്ഷിതമല്ല. ഇത്തരം കേന്ദ്രീകൃത ബാങ്കിങ് സംവിധാനത്തില്‍ വിശ്വസിക്കുന്നില്ലെന്നും, ഇന്ത്യയിലെ പേയ്മെന്റ് കോര്‍പ്പറേഷന്‍( എന്‍പിസിഐ), ബാങ്കിങ് സാങ്കേതിക വിദ്യകള്‍ക്കായുള്ള ഗവേഷണ സ്ഥാപനമായ ഐഡിആര്‍ബിടി സെര്‍വറുകളില്‍ നുഴഞ്ഞുകയറാനും,ഹാക്കുചെയ്യാനും സാധിക്കുമെന്ന് ഹാക്കർമാർ അവകാശപ്പെടുന്നു.

ഇത്തരം സർക്കാർ ഡൊമെയ്ന്‍ ഹാക്ക് ചെയ്യുന്നത് സാധാരണക്കാരെ ബാധിച്ചാല്‍ അത് അവര്‍ സുരക്ഷിതമല്ലാത്ത മെയില്‍ സര്‍വീസ് ഉപയോഗിക്കുന്നത് കൊണ്ടായിരിക്കുമെന്നും,തങ്ങൾക്ക് വ്യാജ സന്ദേശങ്ങള്‍ അയയ്ക്കാന്‍ സാധിക്കുമെന്നും ഹാക്കര്‍മാർ ഭീക്ഷണി മുഴക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button