ന്യൂഡല്‍ഹി: അഭിഭാഷകന്റെ ഓഫീസില്‍ നിന്ന് 14 കോടിയുടെ കള്ളപ്പണം പിടികൂടി. അഭിഭാഷകനായ രോഹിത് ടന്‍ഡന്റെ ഡല്‍ഹിയിലെ ഗ്രെയ്റ്റര്‍ കൈലാസിലെ ഓഫീസില്‍ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. പരിശോധന നടന്നപ്പോൾ അഭിഭാഷകന്‍ ഓഫീസില്‍ ഇല്ലായിരുന്നു. പണം തിട്ടപ്പെടുത്തിയത് രണ്ട് നോട്ട് എണ്ണല്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചാണ്.
പണം സൂക്ഷിച്ചിരുന്നത് ആറ് പെട്ടികളിലാണ്. 2.2 കോടിരൂപയുടെ പുതിയ 2000 രൂപ നോട്ടുകളും പിടിച്ചെടുത്തു. വീട്ടിലും ഓഫീസിലും അനേകം സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. രോഹിത് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞത് ഇത് തനിക്ക് കക്ഷികൾ നൽകിയ പണമാണെന്നാണ്. ഇയാളുടെ മറ്റ് ഓഫീസുകളിലും പരിശോധന നടത്താൻ പോലീസ് തീരുമാനിച്ചു.
Post Your Comments