India

കള്ളപ്പണം : നികുതി നിയമഭേദഗതി ബില്‍ വിജ്ഞാപനം ഉടൻ പുറത്തിറക്കും

ന്യൂ ഡൽഹി : നോട്ട് നിരോധനത്തെ തുടർന്ന് കള്ളപ്പണം വെളുപ്പിക്കാന്‍ അവസരം നല്‍കുന്ന നികുതി നിയമ(ഭേദഗതി)ബില്ലിന്റെ വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ ഈ ആഴ്ച്ച പുറത്തിറക്കും.

50 ശതമാനം നികുതി നല്‍കി കള്ളപ്പണം വെളുപ്പിക്കാന്‍ അവസരം നല്‍കുന്ന ബില്ല് ലോക സഭയിൽ പാസാക്കിയ ശേഷം ഇപ്പൊള്‍ രാജ്യസഭയുടെ പരിഗണനയിലാണ്. പണബില്ലായതിനാല്‍ രാജ്യസഭ പാസാക്കിയാലും ഇല്ലെങ്കിലും 14 ദിവസം കഴിഞ്ഞാല്‍ പാസായതായി കണക്കാക്കപ്പെടും. ബുധനാഴ്ചയോടെ 14 ദിവസം പൂര്‍ത്തിയാകും.

വെള്ളിയാഴ്ച വരെ ഉള്ള പാര്‍ലമെന്റ് സമ്മേളനം കഴിയുന്നതോടെ ബില്ല് രാഷ്ട്രപതിയുടെ അനുമതിക്കായി സമര്‍പ്പിക്കും. ബില്ല് നടപ്പിലാക്കുമ്പോൾ കണക്കിൽപ്പെടാത്ത പണത്തിന്റെ 50 ശതമാനം നികുതി ‘പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന’യിലേക്കാണ് പോകുക. ബാക്കി പകുതിയുടെ 25 ശതമാനം നാലുകൊല്ലം കഴിഞ്ഞേ തിരിച്ചെടുക്കാന്‍ പറ്റൂ. പലിശരഹിത നിക്ഷേപപദ്ധതിയിലായിരിക്കും ഇത് നിക്ഷേപിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button