
ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയെ ചികിത്സിച്ച ചെന്നൈയിലെ അപ്പോളോ ആശുപത്രിയുടെ വെബ് സെര്‍വെര്‍ ഹാക്ക് ചെയ്‌തതായി ഹാക്കര്‍ ഗ്രൂപ്പായ ലീജിയൻ അവകാശപ്പെടുന്നു. അമേരിക്കന്‍ മാധ്യമമായ വാഷിംഗ്ടണ്‍ പോസ്റ്റിന് മെസഞ്ചര്‍ മുഖേനെ നല്‍കിയ അഭിമുഖത്തിലാണ് ലീജിയന്‍ ഗ്രൂപ്പ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
സെപ്റ്റംബര്‍ 22 മുതലാണ് ജയലളിതയെ പനിയും നിര്‍ജ്ജലീകരണവും കാരണം അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് മുതലുള്ള വിവരങ്ങളെല്ലാം ആശുപത്രി അധികൃതർ രഹസ്യമാക്കിയാണ് സൂക്ഷിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും തങ്ങള്‍ ചോര്‍ത്തി എന്നാണ് ലീജിയന്‍ അവകാശപ്പെടുന്നത്. ഈ വിവരങ്ങൾ ഇന്ത്യയിൽ കലാപം ഉണ്ടാക്കിയേക്കാം. എങ്കിലും വിവരങ്ങള്‍ പുറത്തുവിടുക തന്നെ ചെയ്യും എന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Post Your Comments