കൊച്ചി : കൊച്ചി മുസിരിസ് ബിനാലെയുടെ മൂന്നാംപതിപ്പിന് ഇന്നു തുടക്കമാകും. വൈകിട്ട് ആറ് മണിക്ക് ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രിയാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുക.108 ദിവസമാണ് ബിനാലെ നീണ്ടു നില്‍ക്കുക. ഉദ്ഘാടന ചടങ്ങിനു മുന്നോടിയായി പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തില്‍ 150 ചെണ്ട കലാകാരന്മാര്‍ പങ്കെടുക്കുന്ന തായമ്പക അരങ്ങേറും. കൃഷ്ണമണിയിലെ മൂര്‍ത്തഭാവങ്ങള്‍ എന്നാണ് കൊച്ചി ബിനാലെയുടെ മൂന്നാം സീസണിന് പേരിട്ടിരിക്കുന്നത്.
ഉദ്ഘാടനശേഷം സുമന്‍ ശ്രീധറിന്റെയും ദി ബ്ലാക്ക് മാംബ എന്ന ബാന്‍ഡിന്റെയും സംഗീത പരിപാടി അരങ്ങേറും. മുഖ്യവേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ ഉച്ചയ്ക്കു 12നു പതാക ഉയര്‍ത്തും. 108 ദിവസങ്ങളിലായി നടക്കുന്ന ബിനാലെയില്‍ 36 രാജ്യങ്ങളില്‍ നിന്നുള്ള 98 കലാകാരന്മാരാണു പങ്കെടുക്കുന്നത്. ഇതില്‍ 38 പേര്‍ ഇന്ത്യിയല്‍ നിന്നാണ്. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, എറണാകുളം എന്നിവടങ്ങളിലായി 12 വേദികലാണ് സജ്ജീകരിച്ചത്.
പ്രശസ്ത ഇന്ത്യന്‍ കലാകാരന്‍ സുദര്‍ശന്‍ ഷെട്ടിയാണു ക്യുറേറ്റര്‍. ഏഷ്യയിലെ ഏറ്റവും വലിയ സമകാലിക കലാപ്രദര്‍ശനമായി ബിനാലെ മാറിക്കഴിഞ്ഞു. കൊച്ചിയെ ലോക ടൂറിസം ഭൂപടത്തിലെ നിര്‍ണ്ണായക സ്ഥാനമായും ബിനാലെ മാറ്റിയെന്നതാണ് യാഥാര്‍ത്ഥ്യം. കൂടുതല്‍ പുതുമകളുമായാണ് ഇത്തവണ ബിനാലെ എത്തുന്നത്.
Post Your Comments