India

പാർലമെന്റ് സ്തംഭനം : പ്രതിപക്ഷത്തിന് രൂക്ഷ വിമർശനവുമായി പ്രധാന മന്ത്രി

ലക്‌നൗ : നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പാർലമെന്റ് പ്രവർത്തിക്കാൻ അനുവദിക്കാത്തവർ ജനങ്ങൾ തള്ളിക്കളഞ്ഞവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രൻ മോദി. ഉത്തർപ്രദേശിലെ ബിജെപി പരിവർത്തൻ യാത്രക്കിടെ പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മോശം കാലാവസ്ഥ മൂലം സഞ്ചരിച്ച ഹെലികോപ്റ്ററിന് ഇറങ്ങാൻ സാധിക്കാത്തതിനാൽ ഫോൺ വഴിയാണ് പ്രധാനമന്ത്രി റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.

പാർലമെന്റ് സുഗമമായി പ്രവർത്തിച്ചാൽ മാത്രമേ നോട്ട് വിഷയവുമായി ബന്ധപ്പെട്ടുള്ള നിലപാട് അറിയിക്കാൻ സാധിക്കു. ഏത് തരത്തിലുമുള്ള ചർച്ചയ്ക്കും സർക്കാർ തയാറാണെന്നും പ്രധാന മന്ത്രി പറഞ്ഞു.

സർക്കാർ ശിക്ഷിക്കുന്നത് അഴിമതിക്കാരെയും, ചതിയൻമാരെയുമാണ്. പാവങ്ങളുടെയും,സാധാരണക്കാരുടെയും സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. ഡിജിറ്റൽ ഇന്ത്യക്ക് വേണ്ടി രാജ്യം പൂർണ്ണ സജ്ജമാണ്. എല്ലാ പ്രശ്നത്തിനും കാരണം അഴിമതിയാണെന്നും. പാവങ്ങളുടെ അവകാശങ്ങൾ അഴിമതിക്കാർ കവർന്നെടുക്കുന്നത് തടയുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

നിങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപെടാനാണ് ഞാൻ പോരാടുന്നത്. നിങ്ങളുടെ കഷ്ടപ്പാടും.സമരവും ,സമർപ്പണവും നിഷ്ഫലമാക്കാൻ ഒരിക്കലും സമ്മതിക്കില്ല , ജൻധൻ അക്കൗണ്ടുകളിൽ കള്ളപ്പണക്കാർ നിക്ഷേപിക്കുന്ന പണം പിൻവലിച്ച് നൽകരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button