Uncategorized

അഗസ്ത വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ ; അഴിമതി പിന്നില്‍ മന്‍മോഹന്‍ സിങിന്റെ ഓഫീസ് ?

ന്യൂദല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ അഴിമതിക്ക് പിന്നില്‍ മുന്‍പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങിന്റെ ഓഫീസിന് പങ്കുണ്ടെന്ന് അറസ്റ്റിലായ മുന്‍വ്യോമസേനാ മേധാവി എസ്. പി ത്യാഗി സിബിഐക്ക് മൊഴി നല്‍കി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഇടപെടലുകളെ തുടര്‍ന്നാണ് കരാറില്‍ മാറ്റങ്ങള്‍ വരുത്തിയതെന്നും ത്യാഗി സിബിഐയോട് വെളിപ്പെടുത്തി. യുപിഎ ഭരണകാലത്തെ എണ്ണമില്ലാത്ത അഴിമതിക്കഥകള്‍ക്ക് വീണ്ടും ജീവന്‍ വെയ്ക്കുന്ന വെളിപ്പെടുത്തലാണ് ത്യാഗി നടത്തിയത്.

കേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്ത മുന്‍ വ്യോമസേനാ മേധാവിയെ ഇന്നലെ ദല്‍ഹി കോടതിയില്‍ ഹാജരാക്കി. ജാമ്യം നല്‍കണമെന്ന് ത്യാഗി വാദിച്ചെങ്കിലും നാലു ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടു. ഡിസംബര്‍ 14 വരെ ത്യാഗിയും കൂട്ടുപ്രതികളായ സഞ്ജീവ് ത്യാഗി, അഡ്വ. ഗൗതം ഖേതാന്‍ എന്നിവരും സിബിഐ കസ്റ്റഡിയില്‍ തുടരും. പത്തുദിവസത്തെ കസ്റ്റഡിയാണ് സിബിഐ ആവശ്യപ്പെട്ടത്. ഹെലികോപ്റ്റര്‍ അഴിമതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ നിര്‍ണ്ണായക വിവരങ്ങള്‍ വരുംദിവസങ്ങളില്‍ ലഭിക്കുമെന്നാണ് സിബിഐയുടെ പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button