ന്യൂ ഡൽഹി ; ജിഎസ്ടി ബില്ലുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ചേർന്ന കൗൺസിൽ യോഗം തീരുമാനമാകാതെ പിരിഞ്ഞതിനാൽ ചരക്ക്, സേവന നികുതി (ജിഎസ്‌ടി) ബിൽ പാർലമെന്റിന്റെ നടപ്പ് ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കില്ല. നിലവിലുള്ള കരട് ബില്ലിലെ ചില ചട്ടങ്ങളിൽ മാറ്റം വരുത്താനും, ഡിസംബർ 22നും 23 നും അടുത്ത യോഗം ചേരാനും തീരുമാനമായി.
സേവന നികുതി പിരിക്കുന്നതിനുള്ള അധികാരം സംബന്ധിച്ച തർക്കത്തെ തുടർന്നാണ് ബിൽ അവതരിപ്പിക്കാനുള്ള നീക്കം ഒഴിവാക്കിയത്. കഴിഞ്ഞ രണ്ടിനും മൂന്നിനും ചേർന്ന കൗൺസിലിൽ നികുതി പിരിവിനു കേന്ദ്രം വെച്ച നിർദേശത്തെ കേരളവും ഗുജറാത്തുമുൾപ്പെടെ ഭൂരിപക്ഷം സംസ്‌ഥാനങ്ങളും എതിർത്തിരുന്നു.
Post Your Comments