ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി ദൂരദര്‍ശന്‍ പുതിയ ചാനല്‍ ആരംഭിക്കുന്നുവെന്നു കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു അറിയിച്ചു. അരുണ്‍ പ്രഭ എന്നു പേരിട്ടിരിക്കുന്ന ചാനല്‍ ജനുവരിയില്‍ സംപ്രേക്ഷണം ആരംഭിക്കും. പ്രാദേശിക സംസ്‌കാരത്തിന്റെ വ്യത്യസ്തവും വൈവിധ്യവുമായ പരിപാടികളായിരിക്കും ചാനലിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുക.
വിദ്യാഭവനില്‍ നടന്ന സംസ്ഥാനതല മന്ത്രിമാരുടെ യോഗത്തിലാണു വെങ്കയ്യ നായിഡു പ്രഖ്യാപനം നടത്തിയത്. കമ്യൂണിറ്റി റേഡിയോ സ്റ്റേഷനുകള്‍ ആരംഭിക്കുന്നതിനായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് 90 ശതമാനവും മറ്റു സംസ്ഥാനങ്ങള്‍ക്കു 75 ശതമാനവും സബ്‌സിഡി നല്‍ക്കും. സംസ്ഥാനങ്ങള്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നത് വരുമാനം വര്‍ധിപ്പിക്കുവാന്‍ മാത്രം ആയിരിക്കരുതെന്നും വിനോദസഞ്ചാര മേഖലയുടെ ഉന്നമനത്തിനുകൂടിയായിരിക്കണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
Post Your Comments