വാഷിങ്ടണ്‍: യുഎസ് പൗരന്മാർക്കാകും കമ്പനികളിൽ മുൻതൂക്കമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. അമേരിക്കക്കാര്‍ക്ക് പകരമായി വിദേശ തൊഴിലാളികളെ നിയമിക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വദേശികൾക്കു പകരം വിദേശികളെ ജോലിക്കെടുക്കുന്നത് അനുവദിക്കില്ല. ഓരോ അമേരിക്കക്കാരന്റെയും ജീവിതത്തിനുവേണ്ടി അവസാനംവരെ പോരാടുമെന്നും ട്രംപ് വ്യക്തമാക്കി.തൊഴിലാളികള്‍ക്ക് എമിഗ്രേഷനില്ലാതെ താല്‍ക്കാലികമായി ജോലി ചെയ്യാന്‍ സാാധിക്കുന്ന എച്ച്-1 ബി (H_1B) വിസ വഴി നിയമനം നടത്താന്‍ അനുവദിക്കില്ലെന്നാണ് ട്രംപ് പറഞ്ഞു.
പ്രചാരണത്തിന്റെ സമയത്ത് കമ്പനികളിൽനിന്നു പുറത്താക്കപ്പെട്ട ജോലിക്കാരുമായി സംസാരിച്ചിരുന്നു. വിദേശത്തുനിന്നുള്ളവരാണ് സ്വദേശികൾക്കു പകരം ജോലിക്കു കയറിയത്. അതിനി സംഭവിക്കില്ല. ഒരാളെ നിന്ദിക്കുന്നത് മറ്റെന്തിനേക്കാളും മോശപ്പെട്ട കാര്യമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. മെക്സിക്കോ അതിർത്തിയിൽ അനധികൃത കുടിയേറ്റം തടയുന്നതിനായി മതിൽ കെട്ടും. രാജ്യത്ത് മയക്കുമരുന്നത് വ്യാപിക്കുന്നത് തടയും. യുവാക്കളിൽ വളരുന്ന വിഷത്തെ പുറത്താക്കുന്നതിന് ആവശ്യമായ നടപടികളെല്ലാം സ്വീകരിക്കുമെന്നും ട്രംപ് പറഞ്ഞു.
പ്രമുഖ കമ്പനിയായ ഡിസ്‌നി വേള്‍ഡും മറ്റ് രണ്ട് ഔട്‌സോര്‍സിങ് കമ്പനികളും സ്വദേശികളെ ഒഴിവാക്കി കുറഞ്ഞ ശമ്പളത്തില്‍ വിദേശികളായവരെ ജോലിക്ക് നിര്‍ത്തിയിരുന്നു. ഇതില്‍ കൂടുതലും ഇന്ത്യക്കാരായിരുന്നു. ഇതിനെ വിമര്‍ശിച്ചു കൊണ്ട് ട്രംപ് രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു.
Post Your Comments