
ചെന്നൈ: തുടർച്ചയായ രണ്ടാം ദിവസവും ചെന്നൈയിൽ ആദായനികുതി വകുപ്പിന്റെ റെയിഡ്. ഇതുവരെ 106 കോടി രൂപയും 127 കിലോഗ്രാം സ്വർണവും മൂന്ന് വ്യവസായികളുടെ വസതിയിൽ നിന്ന് കണ്ടെടുത്തതായാണ് റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് വ്യവസായികളായ ശേഖർ റെഡ്ഡി, ശ്രീനിവാസ റെഡ്ഡി, അവരുടെ ഓഡിറ്റർ പ്രേം എന്നിവരെ കസ്റ്റഡിയിലെടുത്തു.
പിടിച്ചെടുത്തതിൽ 96 കോടി രൂപയും അസാധുവാക്കപ്പെട്ട 500, 1000 രൂപാ നോട്ടുകളാണ്. റെഡ്ഡി അസോഷ്യേറ്റ്സ് എന്ന സ്ഥാപനം കമ്മിഷൻ വാങ്ങി കള്ളപ്പണം വെളുപ്പിച്ചു നൽകുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് റെയ്‌ഡ് ആരംഭിച്ചത്.
Post Your Comments