കൊച്ചി: സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്കാണാനെത്തുന്നവരെ സ്റ്റേഡിയത്തിനകത്തേക്ക് കയറ്റിവിടുന്നതിൽ സമയ നിയന്ത്രണം. വൈകുന്നേരം 6 മണിക്ക് ശേഷം സ്റ്റേഡിയത്തിലേക്ക് കാണികളെ കയറ്റിവിടില്ല. കൂടാതെ ഞായറാഴ്ച നടക്കുന്ന സെമി ഫൈനല്‍ മല്‍സരത്തിന് കനത്ത സുരക്ഷയൊരുക്കും. കുപ്പിവെള്ളം, ഭക്ഷണപ്പൊതികള്‍ എന്നിവ സ്റ്റേഡിയത്തിനകത്തു പ്രവേശിപ്പിക്കില്ല.
അതേസമയം മുൻപ് നടന്ന മത്സരത്തിനിടയിൽ ഗാലറിയില്‍ നാശനഷ്ടം വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ എം.പി.ദിനേശ് അറിയിച്ചു. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് കേസ് ഫയല്‍ ചെയ്യും.
Post Your Comments