തിരുവനന്തപുരം: കവിതയെഴുതി ഭൂമിയെ കൊല്ലരുതെന്ന് മന്ത്രി ജി.സുധാകരന്‍.ഭൂമിക്കൊരു ചരമഗീതം എഴുതിയ മഹാനായ കവി മരിച്ചു. പക്ഷെ മരിക്കാത്ത ഭൂമിക്ക് വേണ്ടി എന്തിനാണ് ചരമഗീതം എഴുതിയതെന്ന് മനസിലാകുന്നില്ലെന്നും ഭൂമിയെ നശിപ്പിക്കുന്നത് മനുഷ്യരാണ് അതുകൊണ്ട് മനുഷ്യരെ നന്നാക്കാനായിരിക്കണം കവിത എഴുതേണ്ടതെന്നും ജി. സുധാകരൻ പറഞ്ഞു.
ഇനി വരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യമോ എന്ന് എല്ലാവരും പാടുന്നുണ്ട്. ഭൂമിയില്‍ വാസം സാധ്യമാക്കുകയാണ് വേണ്ടത്. ഇങ്ങനെയൊക്കെ ആര് എഴുതിയാലും ചോദ്യം ചെയ്യണം. അറേബ്യയിൽ കോടികള്‍ മുടക്കിയാണ് പച്ചപ്പ് വെച്ചുപിടിപ്പിക്കുന്നത്. എന്നാൽ ഇവിടെ പച്ചപ്പ് വെട്ടിമാറ്റുകയാണ് ചെയ്യുന്നത്. പ്രപഞ്ച ജീവിതത്തില്‍ അതിജീവനത്തിന് കുട്ടികളെ സജ്ജമാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments