യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പ്രവാസി മലയാളി പിടിയില്‍. ആറ് വര്‍ഷം മുന്‍പ് നടന്ന പീഡന കേസിലാണ് യുവാവ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. കാട്ടാക്കട പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പേഴുംമൂട് സ്വദേശി വഹാബിനെ (26) നെയാണ് അറസ്റ്റ് ചെയ്തത്.
ഗള്‍ഫില്‍ നിന്ന് വന്ന ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 2010ല്‍ യുവതിയെ വഹാബ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. സംഭവം നടന്നതിനുശേഷം ഇയാള്‍ ഗള്‍ഫിലേക്ക് മുങ്ങുകയായിരുന്നു. ഇതിനിടെ വഹാബ് വിവാഹിതനാകുകയും ചെയ്തു. തുടര്‍ന്നാണ് യുവതി വഹാബിനെതിരെ കേസ് നല്‍കിയത്.
Post Your Comments