തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ സംഘാടനത്തെ വിമര്‍ശിച്ച് കെ.മുരളീധരന് എംഎല്‍എ. ചവറ് വാരാന്‍ ഉള്ളവരാണോ പ്രതിപക്ഷ എംഎല്‍എമാര്‍ എന്ന് മുരളീധരന് ചോദിക്കുന്നു. ഐഎഫ്എഫ്കെയുടെ ചടങ്ങിലേക്ക് വിളിക്കാത്തതിനോട് പ്രതികരിക്കുകയായിരുന്നു മുരളീധരന്.
തന്നെ ഒരു ചടങ്ങിലേക്കും വിളിച്ചിട്ടില്ല. പ്രോട്ടോക്കോള്‍ ലംഘനമാണ് ചലച്ചിത്ര മേളയുടെ സംഘാടനത്തില്‍ നടന്നിരിക്കുന്നത്. ചലച്ചിത്ര അക്കാഡമി ചെയര്മാന് കമല്‍ തന്നെ വന്നു കണ്ടിരുന്നു. പക്ഷേ ഔദ്യോഗികമായി ഒരു ക്ഷണവും നടന്നില്ലെന്ന് മുരളീധരന് പറയുന്നു.
പത്രം നോക്കിയപ്പോള്‍ നാമനിര്‍ദ്ദേശം ചെയ്ത എംപിമാര്‍ക്കും താഴെയാണ് മണ്ഡലത്തിലെ എംഎല്‍എയായ തന്റെ പേര് ചേര്‍ത്തിരിക്കുന്നത്. ഇത്തരം അവസ്ഥ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments