കറാച്ചി: പാക്കിസ്ഥാന്‍ ഹവാലാ രാജാവ് ജാവേദ് ഖനാനിയുടെ ആത്മഹത്യക്കു പിന്നിൽ ഇന്ത്യയിലെ നോട്ടു പിൻവലിക്കലാണെന്ന് അഭ്യൂഹം. ജാവേദ് ഞായറാഴ്ചയാണ് കറാച്ചിയിലെ കെട്ടിടത്തില്‍നിന്നു ചാടി ആത്മഹത്യ ചെയ്തത്. പാകിസ്ഥാനിലെ പ്രധാന പണമിടപാട് സ്ഥാപനമായ ഖനാനി ആന്‍ഡ് ഖാലിയ ഇന്റര്‍നാഷണലിന്റെ മേധാവിയായിരുന്നു ജാവേദ്.
ദാവൂദ് ഇബ്രാഹിമിനും ഭീകര സംഘടനകളായ ലഷ്‌കര്‍ ഇ തൊയ്ബയ്ക്കും ഹവാല ഇടപാടുകള്‍ നടത്തിയത് ഖനാനിയുടെ കമ്പനിയായിരുന്നുവെന്ന് അഭ്യൂഹമുണ്ട്. അതുപോലെ പത്തുവര്‍ഷത്തിനിടയില്‍ ഖനാനി ഇന്ത്യയിലേക്ക് രണ്ടുലക്ഷം കോടി രൂപയുടെ ഹവാല ഇടപാടുകള്‍ നടത്തിയതായി ഇന്ത്യന്‍ ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ടുണ്ട്. 2008-ല്‍ ഹവാല ഇടപാടുകളുടെ പേരില്‍ ഖനാനിയെയും പങ്കാളിയായ മുനാഫ് ഖാലിയയെയും പാകിസ്ഥാന്‍ ഫെഡറല്‍ ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നു. 2015-ലും ജാവേദിനെതിരെ പാകിസ്ഥാന്‍ കേസെടുത്തിരുന്നു.
ജാവേദിനും പങ്കാളിത്തമുള്ള നിര്‍മ്മാണത്തിലിരുന്ന ബഹുനില കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണാണ് മരണം സംഭവിച്ചതെങ്കിലും അത് അപകടമായിരുന്നോ ആത്മഹത്യയായിരുന്നോ അതോ മറ്റ് കള്ളക്കളികള്‍ എന്തെങ്കിലും ഇതിന് പിന്നില്‍ നടന്നിട്ടുണ്ടോ എന്നും അന്വേഷണം നടക്കുന്നുണ്ട്.
Post Your Comments