NewsIndia

കറൻസിരഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ ഡിജിറ്റൽ ആർമി വരുന്നു

റായ്പുർ: ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാൻ ഡിജിറ്റൽ ആർമി രൂപീകരിക്കാനൊരുങ്ങി ചത്തീസ്ഗഡ് സർക്കാർ. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ 10 ലക്ഷം ആളുകളെ പണരഹിത ഇടപാടുകളെക്കുറിച്ചു ഡിജിറ്റൽ ഇടപാടിന്റെ ഗുണങ്ങളെക്കുറിച്ചും ബോധവൽക്കരിക്കും. ഇവരെ ‘ ഡിജിറ്റൽ ആർമി’യായി ഉപയോഗിച്ച് ബാക്കിയുള്ളവരെയും ഈ ലക്ഷ്യത്തിലേക്ക് എത്തിക്കാനാണ് സർക്കാർ നീക്കം. പദ്ധതി നടത്തിപ്പിന്റെ ചുമതല മുഖ്യമന്ത്രി രമൺസിങ് ഏർപ്പെടുത്തിയ അഞ്ച് ഡിവിഷണൽ കമ്മീഷണർമാർക്കും അതാത് ജില്ലാ കളക്ടർമാർക്കുമാണ്‌.

ഇതോടൊപ്പം ചത്തീസ്ഗഡ് ഇൻഫോടെക്ഹാൻഡ് ബയോടെക് പ്രൊമോഷൻ സൊസൈറ്റിയുടെ (CHiPs) 7000 കോമൺ സർവിസ് സെന്ററുകളും പ്രവർത്തിക്കും.ഡിസംബർ 30നകം ഇവരെ വാർത്തെടുക്കാൻ സാധിക്കുമെന്നാണ് ചത്തീസ്ഗഡ് സർക്കാരിന്റെ കണക്ക് കൂട്ടൽ.

shortlink

Related Articles

Post Your Comments


Back to top button