NewsIndia

കറൻസിരഹിത ഇടപാടുകളുടെ പ്രോത്സാഹനം : കാർഡ് ഉപയോഗങ്ങൾക്കുള്ള സേവനനികുതി ഒഴിവാക്കി

ന്യൂഡൽഹി: കറന്‍സി രഹിത ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നടപടിയുടെ ഭാഗമായി 2000 രൂപ വരെയുള്ള കാര്‍ഡ് ഇടപാടുകള്‍ക്ക് സേവന നികുതി ഒഴിവാക്കി. നിലവിൽ കാർഡ് ഇടപാടുകൾക്ക് 15 ശതമാനമാണ് നികുതി. 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിനു പിന്നാലെ രൂപപ്പെട്ട സമ്പദ്ഘടനയില്‍ രൂപപ്പെട്ട നോട്ടുക്ഷാമത്തെ തുടര്‍ന്നാണ് കാര്‍ഡ് ഇടപാടുകൾ പ്രോത്സാഹിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.

നിലവിലുള്ള സാഹചര്യത്തിൽ കാർഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടാവുമെന്ന സാഹചര്യം കണക്കിലെടുത്താണ് നികുതി ഒഴിവാക്കിയിരിക്കുന്നത്. അതേസമയം കേന്ദ്രസർക്കാരിന്റെ എല്ലാ മന്ത്രാലയങ്ങളും ഇലക്‌ട്രോണിക് പണമിടപാടിനായി ഊർജിതമായി പ്രചാരണം നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button