NewsIndia

ഡിജിറ്റൽ പണമിടപാടുകൾക്ക് സമ്മാനപദ്ധതിയുമായി നീതി ആയോഗ്

ന്യൂഡൽഹി: ഡിജിറ്റല്‍ പെയ്‌മെന്റ് സംവിധാനത്തിലൂടെ പണമിടപാട് നടത്തുന്ന ജനങ്ങൾക്ക് സമ്മാന പദ്ധതികള്‍ ഒരുക്കാന്‍ നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയോട് നീതി ആയോഗ്. ഇതിനായി പ്രതിവര്‍ഷം 125 കോടി രൂപ ഇതിനായി ബജറ്റില്‍ വകയിരുത്തും.

നോട്ട് അസാധുവാക്കലിന് ശേഷം രാജ്യത്തെ ഡിജിറ്റൽ പണമിടപാടുകളിൽ വൻവർദ്ധനവുണ്ടായതായി നീതി ആയോഗിന്റെ പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു. നോട്ട് രഹിത സാമ്പത്തിക വ്യവസ്ഥയിലേക്ക് രാജ്യത്തെ നയിക്കേണ്ട ഉത്തരവാദിത്വം എന്‍പിസിഐയ്ക്കാണെന്നും പ്രസ്‌താവനയിൽ പറയുന്നു. ഉപഭോക്താക്കള്‍ക്കൊപ്പം വ്യാപാരികളെയും സമ്മാനപദ്ധതിയിൽ ഉൾപ്പെടുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button