തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് വി മുരളീധരന്‍. വിജിലന്‍സ് ഡയറക്ടര്‍ പ്രവര്‍ത്തിക്കുന്നത് മുഖ്യമന്ത്രിയുടെ താല്‍പര്യം സംരക്ഷിക്കാനും വ്യക്തിവൈരാഗ്യം തീര്‍ക്കാനുമാണ്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ ധനകാര്യ സെക്രട്ടറി കെഎം എബ്രഹാം കുറ്റവിമുക്തനാക്കപ്പെട്ടതിലൂടെ ഇത് തെളിഞ്ഞിരിക്കുയാണെന്നും അദ്ദേഹം പറഞ്ഞു.
തുറമുഖ വകുപ്പിലെ ഉദ്യോഗത്തിലിരിക്കവേ ജേക്കബ് തോമസ് സാമ്പത്തിക ക്രമക്കേട് കാട്ടിയെന്ന ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നാണ് ധനകാര്യ സെക്രട്ടറിയായ കെ.എം.എബ്രഹാമിനെതിരേ ജേക്കബ് തോമസ് അന്വേഷണവുമായി രംഗത്തുവന്നത്. കെ.എം.എബ്രഹാമിന്റെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി അദ്ദേഹമില്ലാതിരുന്ന സമയത്ത്, കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍പോലും ലംഘിച്ച് അദ്ദേഹത്തിന്റെ ഫ്ലാറ്റില്‍ കയറി വിജിലന്‍സ് പരിശോധന നടത്തിയിരുന്നെന്നും മുരളീധരന്‍ വ്യക്തമാക്കി.
Post Your Comments