വാഷിംഗ്ടണ്‍: തീവ്രവാദികള്‍ക്ക് അഭയം നല്‍കുന്നത് വഴി ഇന്ത്യയില്‍ ആക്രമണം അഴിച്ച് വിടുന്നതും, അഫ്ഗാനിസ്താനില്‍ തീവ്രവാദം വ്യാപിപ്പിക്കുന്നതും പാകിസ്താന്‍ നിര്‍ത്തണമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്.
“അഫ്ഗാനിസ്താന്റെ സമാധാനം കെടുത്തുന്ന ഭീകരര്‍ക്ക് അഭയം നല്‍കുന്ന പാകിസ്താന്റെ നടപടി ഉടന്‍ അവസാനിപ്പിക്കാൻ പാക് രാഷ്ട്രീയ നേതാക്കളോട് പലവട്ടം സംസാരിച്ചിട്ടുള്ളതാണെന്നും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആഷ്ടന്‍ കാര്‍ട്ടര്‍ പറഞ്ഞു.
ഭീകരവാദത്തിനെതിരെ പാകിസ്താന്റെ ഭാഗത്ത് നിന്നും ചരിത്രപരമായ മാറ്റം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഹാര്‍ട്ട് ഓഫ് ഏഷ്യ കോൺഫറൻസിൽ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താനെതിരെ നേതാക്കളെല്ലാം തന്നെ ആഞ്ഞടിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരന്ദ്ര മോദിയും, അഫ്ഗാന്‍ പ്രസിഡന്റ് അഷ്രഫ് ഘാനിയും തീവ്രവാദത്തിനെതിരെയുള്ള തങ്ങളുടെ നിലപാട് വ്യക്തമാക്കി. അഫ്ഗാനിസ്താനിലേക്ക് തീവ്രവാദം കയറ്റി അയക്കുന്നത് പാകിസ്താനാണെന്ന അഷ്രഫ് ഘാനിയുടെ വാദത്തിനു പിന്നാലെയാണ് അമേരിക്ക പാകിസ്താനെതിരെ രംഗത്തെത്തിയത്.
Post Your Comments