KeralaNews

ജേക്കബ് തോമസിനെതിരായ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരായ ഹർജി ഹൈക്കോടതി തള്ളി. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കിയതിനെ കുറിച്ച് സി.ബി.യെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹർജിയാണ് ഹൈക്കോടതി തള്ളിയത്. കേരള ട്രാൻസ്പോർട്ട് ‍ഡവലപ്മെന്റ് ഫിനാൻസ് കോർപറേഷൻ എംഡിയായിരിക്കെ സർവീസ് ചട്ടങ്ങൾ ലംഘിച്ചു കൊല്ലത്തെ സ്വകാര്യ സ്ഥാപനമായ ടി.കെ.എം മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജേക്കബ് തോമസ് പ്രതിമാസം 1.69 ലക്ഷം രൂപ കൈപ്പറ്റി ജോലി ചെയ്തുവെന്ന് ചൂണ്ടിക്കാട്ടി കൂത്തുപറമ്പ് സ്വദേശി സത്യൻ നരവൂർ ആണ് ഹർജി നൽകിയത്. എന്നാൽ, ജേക്കബ് തോമസ് ജോലി ചെയ്ത കാലയളവിലെ ശമ്പളം തിരിച്ചു പിടിച്ചിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇത് മുഖവിലയ്ക്കെടുത്താണ് കോടതിയുടെ ഉത്തരവ്.

ജേക്കബ് തോമസിനെതിരായ ഹർജി അന്വേഷിക്കാൻ തയ്യാറാണെന്ന സി.ബി.ഐ നിലപാടിൽ ദുരൂഹതയുണ്ടെന്നും അഡ്വക്കേറ്റ് ജനറൽ വാാദിച്ചിരുന്നു. ജേക്കബ് തോമസിനെതിരെ നടപടി വേണ്ടെന്ന് തീരുമാനിച്ചത് സർക്കാരിന്റെ അധികാരം ഉപയോഗിച്ചാണ്. സിവിൽ സർവീസ് ഉദ്യോഗസ്ഥർ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിന് തടസമില്ല. സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്നേ പറയുന്നുള്ളൂ. അനുമതി നൽകാൻ സർക്കാരിന് അധികാരമുണ്ട്. പ്രതിഫലം ജേക്കബ് തോമസ് തിരികെ നൽകിയതിനാൽ ശിക്ഷാ നടപടി വേണ്ടെന്നാണ് സർക്കാർ തീരുമാനിച്ചത്. ജേക്കബ് തോമസ് ജോലി നോക്കിയതു ശരിവയ്ക്കുകയും ചെയ്തുവെന്നും സർക്കാർ വ്യക്തമാക്കി. ഇക്കാര്യങ്ങൾ വ്യക്തമാക്കി സർക്കാർ വിശദീകരണവും സമർപ്പിച്ചിരുന്നു.

അന്വേഷണം നടത്താമെന്ന് സി.ബി.ഐ ഹൈക്കോടതിയിൽ അറിയിച്ചതിന്റെ വിശദീകരണം തേടി ജേക്കബ് തോമസ് സി.ബി.ഐ ഡയറക്ടർക്ക് കത്തയച്ചതും മാധ്യമങ്ങളിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയതും ശരിയായില്ലെന്നായിരുന്നു സി.ബി.ഐയുടെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button