തിരുവനന്തപുരം: വിജിലന്‍സിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍. വിജിലന്‍സ് പ്രവര്‍ത്തിക്കുന്നത് പിണറായി വിജയന് വേണ്ടിയാണെന്ന് മുരളീധരന്‍ പറയുന്നു. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസില്‍ ധനകാര്യ സെക്രട്ടറി കെ.എം.എബ്രഹാമിനെ കുറ്റവിമുക്തനാക്കിയതിലൂടെ അത് മനസിലായെന്നും പിണറായി പറഞ്ഞു.
അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് എബ്രഹാമിന്റെ ഫ്‌ളാറ്റില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. ഇതിനെതിരെ പരാതിയുമായി എബ്രഹാം രംഗത്തുവരികയും മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയുമായിരുന്നു. പിന്നീട് നടന്നതൊക്കെ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു.
എബ്രഹാമിനെതിരായ അന്വേഷണം പൂര്‍ത്തിയാക്കാന്‍ കോടതി ഒരു മാസത്തെ സമയംകൂടി അനുവദിച്ചിരുന്നു അദ്ദേഹത്തിനെതിരെ ഒരു തെളിവും കണ്ടെത്താന്‍ വിജിലന്‍സിന് കഴിഞ്ഞില്ലെന്നും മുരളീധരന്‍ പറഞ്ഞു. എബ്രഹാമിനെതിരായ അന്വേഷണത്തിനു പിന്നില്‍ ജേക്കബ് തോമസിന്റെ വൈരനിര്യാതന ബുദ്ധിയായിരുന്നു എന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുകയാണ്.
മന്ത്രി ഇപി ജയരാജനെതിരെയുള്ള കേസും ഇതുപോലെ വൈകിപ്പിക്കുകയാണ്. ഇത് പിണറായിയുടെ ആവശ്യ പ്രകാരമാണെന്നും മുരളീധരന്‍ പറയുന്നു.
Post Your Comments