KeralaNews

ചിത്രങ്ങൾ ഷെയർ ചെയ്‌തവർ കുടുങ്ങും : ഏഷ്യാനെറ്റ് നിയമനടപടിയ്ക്ക് ഒരുങ്ങുന്നു

കൊച്ചി: തമിഴ്നാട് മുഖ്യമന്ത്രി ജയലളിത അന്തരിച്ച വാര്‍ത്ത നൽകിയപ്പോൾ തെറ്റുണ്ടെന്ന് കാണിച്ച് സോഷ്യല്‍ മീഡിയയില്‍ ചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ ഏഷ്യാനെറ്റ് നിയമനടപടിയ്ക്ക് ഒരുങ്ങുന്നു. ‘ജയലളിതയ്ക്ക് വിട’ എന്നത് അക്ഷര തെറ്റോടെ ‘ വട’ എന്നാണ് ചിത്രം പ്രചരിപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസിന്റെ ലോഗോ കൃത്രിമമായി ഉപയോഗിച്ചാണ് ഇത്തരത്തിൽ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നത്. ഈ ചിത്രം വാട്സ് ആപ്പ് വഴിയും ഫേസ്ബുക്ക് വഴിയും പ്രചരിക്കപ്പെട്ടതോടെയാണ് ഏഷ്യാനെറ്റ് പരാതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button