ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ വസതിയിൽ മോഷണം. അദ്ദേഹത്തിന്റെ ഡല്‍ഹിയിലെ വസതിയിലാണ് മോഷണം നടന്നത്. വീട്ടില്‍ നിന്നും വിലപിടിപ്പുള്ള നിരവധി വസ്തുകള്‍ മോഷണം പോയി.കഴിഞ്ഞ മാസം 29 നാണ് തരൂരിന്റെ വീടിന്റെ മതില്‍ ചാടിക്കടന്നെത്തിയ സംഘം ഓഫീസ് റൂം തകര്‍ത്ത് മോഷണം നടത്തിയത്. നിരവധി ഉന്നതര്‍ താമസിക്കുന്ന ലോധി എസ്‌റ്റേറ്റിലാണ് മോഷണം നടന്നിരിക്കുന്നത്.
ശശി തരൂര്‍ ഡല്‍ഹി പോലീസിനോട് തന്റെ വീടിന് സമീപം പട്രോളിങ് ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സുരക്ഷ കര്‍ശനമാക്കിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നതിനിടയിലാണ് മോഷണം നടന്നിരിക്കുന്നത്. മോഷണം പോയവയിൽ വിലപിടിപ്പുള്ള വിഗ്രഹങ്ങളും ഉള്‍പ്പെടുന്നു. പോലീസ് കേസെടുത്ത് അന്വേഷിക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വച്ഛ് ഭാരത് കാമ്പയിനില്‍ പങ്കെടുത്തതിന് നരേന്ദ്ര മോദി സമ്മാനിച്ച ചെമ്പിലുള്ള ഗാന്ധി കണ്ണടയും, 12 ഗണേഷ വിഗ്രഹങ്ങള്‍, 10 ഹനുമാന്‍ വിഗ്രഹങ്ങള്‍ പുരാതന നടരാജ വിഗ്രഹം തുടങ്ങിയവയെല്ലാം നഷ്ടപ്പെട്ടവയിലുണ്ട്. തരൂരിന്റെ വസതയിലുള്ള ഒരു ചെറിയ ക്ഷേത്രത്തില്‍ നിന്നുള്ള വിഗ്രഹങ്ങളും മോഷണം പോയവയില്‍ ഉള്‍പ്പെടുന്നു. കൂടാതെ 32 ജി.ബി പെന്‍ഡ്രൈവുകള്‍ ഇന്റര്‍നെറ്റ് ഡോങ്കിള്‍ എന്നിവയും നഷ്ടപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു. അന്വേഷണത്തിനായി പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Post Your Comments