
സ്വർണ വിലയിൽ വീണ്ടും ഇടിവ്. പവന് 21360 രൂപയാണ് ഇന്നത്തെ വില. ഇന്നലെത്തേതിനേക്കാൾ 160 രൂപ കുറഞ്ഞു. കഴിഞ്ഞ ദിവസം വരെ പവന് 21,520 രൂപ ആയിരുന്നു. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 240 രൂപയാണ് ഒരു പവൻ സ്വർണത്തിനു കുറഞ്ഞത്.
രാജ്യാന്തര വിപണിയിൽ സ്വർണ വില കുറയുന്നതും ആഭ്യന്തര വിപണിയിൽ നോട്ട് പിൻവലിക്കലിനെത്തുടർന്നുണ്ടായ മാന്ദ്യവുമാണു വില കുറയാൻ കാരണം. കഴിഞ്ഞ മാസം ഇതേ സമയം 22960 രൂപയായിരുന്നു വില. ഗ്രാമിന് 2670 രൂപയാണ് ഇന്നു വിപണിവില. ഇന്നലെത്തേതിനേക്കാൾ 20 രൂപ കുറഞ്ഞു.
Post Your Comments