India

അദ്ദേഹം തന്നെ വിശേഷിപ്പിച്ചത് മരണത്തിന്റെ വ്യാപാരിയെന്ന്, അന്തരിച്ച ചോ രാമസ്വാമിയെക്കുറിച്ച് മോദി പറയുന്നു

ന്യൂഡല്‍ഹി: അന്തരിച്ച തമിഴ് സാഹിത്യകാരനും പ്രശ്സത മാധ്യമപ്രവര്‍ത്തകനുമായ ചോ രാമസ്വാമിയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ്. അദ്ദേഹം തന്നെ വിശേഷിപ്പിച്ചത് മരണത്തിന്റെ വ്യാപാരിയെന്നാണ്. ചോ മുന്‍പ് നടത്തിയ പ്രസംഗം ഓര്‍മ്മിപ്പിച്ചാണ് മോദിയുടെ ട്വീറ്റ്.

മനോഹരമായ ആ പ്രസംഗം കാണാമെന്ന് പറഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്താണ് മോദിയുടെ അനുസ്മരണം. അടുത്തതായി ഞാന്‍ മരണത്തിന്റെ വ്യാപാരിയെ ക്ഷണിക്കുകയാണ്. തീവ്രവാദത്തിന്റെ മരണ വ്യപാരി, അഴിമതിയുടെ മരണ വ്യാപാരി, സ്വജനപക്ഷപാതത്തിന്റെ, കാര്യക്ഷമത ഇല്ലായ്മയുടെ, അന്ധകാരത്തിന്റെ, ദാരിദ്ര്യത്തിന്റെ, നിരാശയുടെ മരണവ്യാപാരി, നിങ്ങളെ അഭിസംബോധന ചെയ്യും. പൊതുപരിപാടിക്കിടെ ആയിരങ്ങളെ സാക്ഷിനിര്‍ത്തി ചോ പറഞ്ഞു.

എല്ലാ തിന്‍മകളുടേയും അന്തകനാണ് മോദിയെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ ഉറക്കെ പ്രഖ്യാപിക്കുകയായിരുന്നു ചോ രാമസ്വാമി. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ചോ രാമസ്വാമി ഇന്നു പുലര്‍ച്ചെയാണ് അന്തരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button