NewsIndia

പൂര്‍ണ്ണആരോഗ്യവതിയായിരുന്ന ജയയെ പതിയെ മരണത്തിലേയ്ക്ക് തള്ളിവിട്ടത് ശശികലയാണോ? ജയയുടെ മരണം സംശയത്തിന്റെ വിരല്‍ ചൂണ്ടുന്നത് ശശികലയിലേയ്ക്ക്..തെഹല്‍ക റിപ്പോര്‍ട്ട് ഇങ്ങനെ

ചെന്നൈ : തമിഴകത്തെ മക്കളുടെ അമ്മയായി തമിഴകം അടക്കി വാണ ജയലളിതയുടെ മരണത്തോടെ ചില സംശയങ്ങളും തലപൊക്കുകയാണ് ഇപ്പോള്‍. ജയലളിതയുടെ തോഴി ശശികലയിലേയ്ക്കാണ് സംശയത്തിന്റെ നിഴല്‍ വിരല്‍ചൂണ്ടുന്നത്. ജയലളിതയുടെ വിശ്വസ്തയാണ് ശശികല .
1988 മുതല്‍ ജയലളിതയുടെ വലംകൈയായിരുന്നു ശശികല. എന്നാല്‍ 2011ല്‍ ഈ ബന്ധത്തില്‍ വിള്ളല്‍ വന്നു. അവരെ ജയലളിത സ്വവസതിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. പുറത്താക്കലിനു പിന്നിലെ കാരണം എന്തെന്ന് തെഹല്‍ക പറയുന്നത് ഇങ്ങനെ..
2011ല്‍ ജയലളിത വീണ്ടും അധികാരത്തിലെത്തിയത് മുതല്‍ ശശികലയുടെ നേതൃത്വത്തില്‍ മന്നാര്‍ഗുഡി മാഫിയ അമ്മയുടെ ഭരണത്തില്‍ സജീവമായിരുന്നു. ഈ കള്ളക്കളി ജയലളിതയ്ക്ക് ബോധ്യപ്പെട്ടത് മോദിയിലൂടെയായിരുന്നു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു മോദി. ജയലളിതയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ചെന്നൈയില്‍ മുതല്‍മുടക്കാനെത്തിയ പ്രവാസി വ്യവസായിക്കുണ്ടായ അനുഭവം മോദി വിവരിച്ചു. 15 ശതമാനം കമ്മീഷനാണ് ശശികല ആവശ്യപ്പെട്ടത്. ഇതോടെ ഈ വ്യവസായി ഗുജറാത്തിലെത്തിയെന്നും അതുകൊണ്ട് തന്നെ കൂടെ നില്‍ക്കുന്നവരെ സൂക്ഷിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഇത് മനസ്സില്‍ ഉള്‍ക്കൊണ്ടായി ജയയുടെ പിന്നീടുള്ള പ്രവര്‍ത്തനം. ആ സമയത്താണ് ചെന്നൈ മെട്രോ പദ്ധതി മുന്നോട്ട് വരുന്നത്. ഈ പദ്ധതി സിംഗപ്പൂര്‍ കമ്പനിക്ക് കൊടുക്കാനായിരുന്നു ജയയുടെ തീരുമാനം. എന്നാല്‍ ചീഫ് സെക്രട്ടറി സമര്‍പ്പിച്ചത് മലേഷ്യന്‍ കമ്പനിക്ക് അനുകൂലമായ റിപ്പോര്‍ട്ടും. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറിയില്‍ നിന്ന് ജയ വിശദീകരണം ചോദിച്ചപ്പോഴാണ് ചതി നേരിട്ട് ബോധ്യപ്പെട്ടത്. മലേഷ്യക്കാര്‍ക്ക് കരാര്‍ കൊടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ച കത്ത് ചീഫ് സെക്രട്ടറി ജയയെ കാണിച്ചു. ഇത് പരിശോധിച്ചതോടെ തന്റെ കള്ള ഒപ്പിട്ട് കരാര്‍ മലേഷ്യയ്ക്ക് അനുകൂലമാക്കാന്‍ ശശികല ശ്രമിച്ചത് അങ്ങനെ പുറത്തായി .ഉടന്‍ തന്നെ ജയ ഇവരെ പുറത്താക്കുകയും ചെയ്തു.

പിന്നീട് മാപ്പ് കൊടുത്ത് ഒപ്പം കൂട്ടുകയും ചെയ്തു. ഈ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് തെഹല്‍ക നടത്തിയ വെളിപ്പെടുത്തല്‍ സജീവ ചര്‍ച്ചയാവുകയാണ് ഇപ്പോള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലായിരുന്നു ജയയേയും ശശികലയേയും തെറ്റിച്ചതെന്നും തെഹല്‍ക്ക വെളിപ്പെടുത്തിയിരുന്നു.

തഞ്ചാവൂര്‍ മന്നാര്‍ഗുഡിയിലെ തേവര്‍ കുടുംബാംഗമായ ശശികല-ജയലളിത സൗഹൃദം മൂന്ന് ദശാബ്ദക്കാലം നീണ്ടുനിന്നു.
എം.ജി.ആറിന്റെ കാലത്ത് ജയ പാര്‍ട്ടിയുടെ പ്രചാരണവിഭാഗം സെക്രട്ടറിയായിരിക്കവെ, അന്നത്തെ കടലൂര്‍ ജില്ല കലക്ടറായിരുന്ന വി എസ്. ചന്ദ്രലേഖയാണ് ശശികലയെ ജയലളിതക്ക് പരിചയപ്പെടുത്തിയത്. അങ്ങനെ പതിയെ ഇരുവരും തമ്മിലുള്ള ബന്ധം വളരെ ദൃഢമായി. തമിഴ്‌നാടിന്റെ അധികാരം ജയലളിതയുടെ കൈയിലെത്തിയതോടെ ശശികലയും കരുത്തയായി. ഇതോടെ ശശികല നടരാജന്റെ നേതൃത്വത്തില്‍ കുപ്രസിന്ധമായ ‘മന്നാര്‍ഗുഡി മാഫിയ’ ഭരണത്തെ നിയന്ത്രിച്ചു.
ശശികല നടേശനെ കുറിച്ച് രൂക്ഷമായ ആരോപണവുമായി പുറത്താക്കപ്പെട്ട എംഎല്‍എ ശശികല പുഷപ രംഗത്ത് വന്നതും ജയയുടെ മരണത്തിന് വഴിവെച്ചത് തോഴി ശശികലയിലേയ്ക്കുള്ള സംശയത്തിന് ആക്കം കൂട്ടുന്നു. സെപ്റ്റംബര്‍ 22ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയലളിതയെ പരിചരിച്ചിരുന്നത് ശശികല നടരാജനായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ സന്ദര്‍ശകരെ അനുവദിച്ചിരുന്നില്ലെന്നും ജയലളിതയുടെ രോഗാവസ്ഥയ്ക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്നും അന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
ജയില്‍ മോചനം വരെ ജയയ്ക്ക് ഇത്രയധികം അസുഖമുണ്ടെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ ജയില്‍ വാസത്തിന് ശേഷം തിരിച്ചെത്തിയ ജയ പതിയെ കിടപ്പിലായി. കുറ്റവിമുക്തയാക്കപ്പെട്ട് മുഖ്യമന്ത്രിയായപ്പോഴും ജയ മിക്കപ്പോഴും ഓഫീസില്‍ എത്താറില്ലായിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് പൂര്‍ണ്ണമായും ആരോഗ്യം നഷ്ടമായി. എവിടെ വേണമെങ്കിലും എത്തിച്ച് ജയയെ ചികില്‍സിപ്പിക്കാമായിരുന്നു. അതിനും ശ്രമിച്ചില്ല. അവയവങ്ങളെ ഓരോന്നോരാന്നായി തളര്‍ത്തുന്ന വിഷം ജയയുടെ ശരീരത്തില്‍ ചെന്നിരിക്കാമെന്നാണ് ശശികല പുഷ്പ എം.എല്‍.എയുടെ ആരോപണം. ജയലളിതയെ അപായപ്പെടുത്താന്‍ 2011ല്‍ ശശികല നടരാജന്‍ ഗൂഢാലോചന നടത്തിയിരുന്നതായി അമ്മ തന്നോട് വെളിപ്പെടുത്തിയിരുന്നുവെന്നാണ് ശശികല പുഷ്പ ഉന്നയിക്കുന്ന മറ്റൊരു ആരോപണം. തന്നെ അപകടപ്പെടുത്താന്‍ ശശികല നടരാജന്‍ ശ്രമിച്ചുവെന്ന് കണ്ടെത്തിയതോടെ രണ്ട് മാസത്തേയ്ക്ക് ജയലളിത സന്ദര്‍ശിക്കാന്‍ ആരെയും അനുവദിച്ചിരുന്നില്ലെന്നും ഇവര്‍ പറയുന്നു.

ജയലളിത അബോധാവസ്ഥയിലുമായിരുന്നപ്പോള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെന്ന പേരില്‍ ജയ ഒപ്പിട്ട ലെറ്റര്‍ ഹെഡില്‍ തന്റെ പിന്‍ഗാമിയായി ‘ഉയിര്‍തോഴി’ ശശികലയെ തെരഞ്ഞെടുക്കണമെന്ന് അണ്ണാ ഡിഎംകെ എക്‌സിക്യൂട്ടീവിനോട് നിര്‍ദേശിക്കുന്ന വ്യാജരേഖയാണ് തോഴി ശശികല ചമച്ചിരിക്കുന്നതെന്നായിരുന്നു ശശികല പുഷ്പയുടെ മറ്റൊരു ആരോപണം. നാല് വര്‍ഷം മുന്‍പ് പുറത്തുവിട്ട തെഹല്‍കാ റിപ്പോര്‍ട്ടും ശശികല പുഷ്പ എം.എല്‍.എ. ഉയര്‍ത്തിയ ഈ ആരോപണങ്ങളുമെല്ലാം കൂട്ടി ചേര്‍ത്ത് വായിക്കുമ്പോള്‍ ജയയുടെ മരണം ഒരു വലിയ പുകമറയാണ് സൃഷ്ടിച്ചിരിക്കുന്നത്.
ഇതൊക്കെയാണെങ്കിലും ജയലളിത വിടവാങ്ങിയതോടെ അണ്ണാ ഡിഎംകെയെ കൈപ്പടിയില്‍ ഒതുക്കാനുള്ള തന്ത്രങ്ങള്‍ അണിയറയില്‍ ഒരുക്കുകയാണ് തോഴി ശശികല. ജയലളിതയുടെ അനന്തരാവകാശി താന്‍ തന്നെയാണെന്ന് പ്രഖ്യാപിക്കും വിധമായിരുന്ന ശശികലയുടെ ഇടപെടലുകള്‍. ഇതോടെ അണ്ണാ ഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായി ശശികല വരുമെന്നും താമസിയാതെ മുഖ്യമന്ത്രിയാകുമെന്നും വിലയിരുത്തല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button