മുംബൈ: രജനികാന്തിന്റെ ബില്ല സിനിമയിലെ നായികയാകാൻ ജയലളിതയ്ക്ക് ക്ഷണം ലഭിച്ചിരുന്നു. എന്നാൽ അവർ ആ അവസരം വേണ്ടെന്ന് വെക്കുകയാണുണ്ടായത്. പ്രശസ്ത സിനിമ വിതരണ കമ്പനിയായ കാസ് ബാത്തിന് ജയലളിത അയച്ച കത്തിലാണ് രജനിയുടെ നായികയായി താൻ അഭിനയിക്കുന്നില്ല എന്ന് ജയലളിത അറിയിച്ചിരിക്കുന്നത്.
ജയലളിത രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുൻപുള്ള കത്താണത്. താന്‍ സിനിമാജീവിതം അവസാനിപ്പിച്ചെന്നും ഇനി തിരികെ വരില്ലെന്നും ജയലളിത കത്തില്‍ വ്യക്തമാക്കുന്നുണ്ട്.നിരവധി അവസരങ്ങൾ എന്നെ തേടി എത്തിയിരുന്നു. ഞാന്‍ താല്പര്യമില്ലെന്ന് അറിയിച്ചതിന് ശേഷമാണ് ശ്രീപ്രിയ ചിത്രത്തിലെ നായികയാകുന്നത്. സിനിമയിലേക്ക് ഒരു തിരിച്ചുവരവ് ആഗ്രഹിക്കുന്നില്ലെന്നും തനിക്ക് ആവശ്യമായ പണം തന്റെ കൈവശമുണ്ടെന്നും അത് കൊണ്ട് റാണിയെപ്പോലെ താന്‍ ജീവിക്കുമെന്നും ജയലളിത കത്തില്‍ വ്യക്തമാക്കുന്നു.
Post Your Comments