ന്യൂഡല്‍ഹി: ഇപ്പോള്‍ ജനങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ എല്ലാം ഭാവിയിലെ സന്തോഷത്തിന് വഴിമാറുമെന്ന് കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇപ്പോഴുള്ളത് താത്കാലിക പ്രയാസങ്ങള്‍ മാത്രമാണെന്ന് അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ഈ തീരുമാനം നമ്മുടെ രാജ്യത്തിനെ വന്‍ സാമ്പത്തിക കുതിപ്പിലേക്ക് നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെ സാമ്പത്തിക രംഗം ഭാവിയില്‍ ഒരു വന്‍ മാറ്റത്തിന് സാക്ഷ്യം വഹിക്കും. ഭാവിയില്‍ ഇന്ത്യ മകച്ച ജി.ഡി.പി നേട്ടമുണ്ടാക്കുന്ന, മികച്ച ആശയങ്ങളുള്ള, വെടിപ്പുള്ള സാമ്പത്തിക രംഗമുള്ള രാജ്യമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കറന്‍സി ക്ഷാമം ഉണ്ടെന്നുള്ള കാര്യം അരുണ്‍ ജെയ്റ്റ്‌ലി സമ്മതിച്ചു.
എന്നാല്‍ ഈ അവസ്ഥ ഉടന്‍ മാറുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. ഇന്ത്യ രണ്ടോ മൂന്നോ മാസങ്ങള്‍ക്കുള്ളില്‍ ക്യാഷ്‌ലെസ് ഇക്കോണമിയായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments