കൊച്ചി : എമിറേറ്റ്സ് എയര്‍ലൈനിന്റെ ചരക്കുഗതാഗത വിഭാഗമായ എമിറേറ്റ്സ് സ്കൈ കാർഗോ സ്കൈവീല്‍സ് എന്ന സർവീസ് ആരംഭിച്ചു. ഉയര്‍ന്ന മൂല്യമുള്ള വാഹനങ്ങള്‍ കയറ്റിയയക്കാന്‍ വേണ്ടിയുള്ള സർവീസാണിത്. ക്ലാസിക്, ആഡംബര, സ്പോര്‍ട്സ് കാറുകള്‍ തങ്ങളുടെ ശൃംഖലയിലൂടെ കൊണ്ടുപോകാനുള്ള സൗകര്യമാണ് എമിറേറ്റ്സ് ഒരുക്കിയിരിക്കുന്നത്. എമിറേറ്റ്സ് സ്കൈവീല്‍സ് പ്രീമിയം, അഡ്വാന്‍സ്ഡ് എന്നിവയിലൊന്ന് തെരഞ്ഞെടുത്ത് തങ്ങളുടെ കാറുകള്‍ കാര്‍ഗോയില്‍ കൊണ്ടുപോകാം. വാഹനം വീട്ടില്‍ നിന്ന് എടുക്കുകയും വിദേശത്തുള്ള ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കുന്നതും കൂടാതെ യാത്രയുടെ രണ്ടുവശത്തുമുള്ള കയറ്റുമതി, ഇറക്കുമതി കസ്റ്റംസ് ക്ലിയറന്‍സ് നടപടി റോഡ്, ട്രാന്‍സ്പോര്‍ട്ട് ഇന്‍ഷുറന്‍സ് എന്നിവ ഉൾപ്പെടുന്നതാണ് പ്രീമിയം പാക്കേജ്.
Post Your Comments