തിരുവനന്തപുരം: ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിവാദത്തിലായ ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ സുരേന്ദ്രനെതിരെ പാര്‍ട്ടി നടപടി എടുക്കില്ല. ജയലളിതയുമായി ബന്ധപ്പെട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടര്‍ന്ന് ദേശീയ നേതൃത്വം സുരേന്ദ്രനെതിരെ നടപടി കൈക്കൊള്ളുമെന്ന വാര്‍ത്തകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച വിവരപ്രകാരം അദ്ദേഹത്തിനെതിരെ നടപടി ഉണ്ടാകില്ല
.ജയലളിതായുഗം അവസാനിക്കുന്നതോടെ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഗുണപരമായ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു കെ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഇതില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന് കടുത്ത അമര്‍ഷമുണ്ടെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു. എന്നാല്‍ കേന്ദ്രം നടപടി എടുക്കില്ലെന്നാണ് പുതിയ വിവരങ്ങള്‍. എന്നാല്‍ നിരന്തരം പാര്‍ട്ടിയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്ന സുരേന്ദ്രന്റെ പ്രസ്താവനകള്‍ക്കെതിരെ സംസ്ഥാന നേതൃത്വത്തിന് കടുത്ത അതൃപ്തി ഉണ്ട്. ജയലളിതായുഗം അവസാനിക്കുന്നതോടെ വ്യക്തിപൂജയിലും പ്രാദേശികവികാരത്തിലും അധിഷ്ഠിതമായ ദ്രാവിഡരാഷ്ട്രീയം പതുക്കെ പതുക്കെ ദേശീയരാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരുമെന്നു പ്രതീക്ഷിക്കാമെന്നായിരുന്നു സുരേന്ദ്രന്‍ കുറിച്ചത്.
Post Your Comments