വാഷിംഗ്ടണ്‍ : രാജ്യത്ത് 2016 ല്‍ ട്വിറ്ററിലൂടെ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് നോട്ട് അസാധുവാക്കല്‍ നടപടിയെക്കുറിച്ചാണെന്ന് ട്വിറ്റര്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്കുകള്‍. ഏഴു ലക്ഷത്തലധികം ട്വീറ്റുകളാണ് നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച് ഒരു ദിവസം മാത്രം വന്നത്. റിയോ ഒളിമ്പിക്‌സ്, ഇന്ത്യപാക് സംഘര്‍ഷം, മേക്ക് ഇന്‍ ഇന്ത്യ, ജെഎന്‍യു, സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്നിങ്ങനെയുള്ള വിഷയങ്ങളും ചര്‍ച്ചയായിരുന്നു.
റിയോ ഒളിമ്പിക്‌സിലെ ഇന്ത്യന്‍ വനിതകളുടെ മുന്നേറ്റവും, ക്രിക്കറ്റ് താരം വിരാട് കോഹ്ലി തന്റെ പെണ്‍സുഹൃത്ത് അനുഷ്‌ക ശര്‍മ്മയെ അനുകൂലിച്ച് ചെയ്ത ട്വീറ്റ്, ഇങ്ങനെ ട്വിറ്ററിലൂടെ ചര്‍ച്ചയായ സംഭവങ്ങള്‍ ഏറെയാണ്. പക്ഷേ ഇതിനൊക്കെ ഇടയിലും നവംബര്‍ എട്ടിനു നോട്ട് അസാധുവാക്കല്‍ തീരുമാനം വന്നതോടെയാണ് കണക്കുകള്‍ മാറിമറിഞ്ഞത്.
Post Your Comments