കാസര്‍ഗോഡ് : തിങ്കളാഴ്ച പുലര്‍ച്ചെ പോലീസ് നടത്തിയ വാഹന പരിശോധനയില്‍ മൂകാംബികയില്‍നിന്ന് കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ 13 ലക്ഷത്തിന്റെ അസാധുനോട്ടുകള്‍ കടത്താന്‍ ശ്രമിച്ച മഹാരാഷ്ട്ര സാംഗ്ലി സ്വദേശി സ്വദേശി ധനാജി(40)നെ മഞ്ചേശ്വരം ചെക്പോസ്റ്റില്‍ നിന്നും എക്സൈസ് സംഘം പിടികൂടി
ബാഗില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ ആയിരത്തിന്റെ 12 കെട്ട് നോട്ടുകളും 500-ന്റെ രണ്ട് കെട്ടുമാണ് കണ്ടെടുത്തത്. കണ്ണൂരില്‍ വാടകവീട്ടില്‍ താമസിക്കുകയാണെന്നും സ്വര്‍ണം കൈമാറിയ വകയില്‍ കിട്ടിയ പണം കണ്ണൂരിലെ ഒരാള്‍ക്ക് കൊടുക്കാന്‍ കൊണ്ടുപോകുകയായിരുന്നു എന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഇയാളുടെ കയില്‍ വ്യക്തമായ രേഖകളുണ്ടായിരുന്നില്ല.
കള്ളപ്പണം വെളുപ്പിക്കാനായി ഇതരസംസ്ഥാനങ്ങളില്‍ നിന്നും കാസര്‍കോട്ടേയ്ക്ക് എത്തുന്നുണ്ടെന്ന സൂചനയെത്തുടര്‍ന്നാണ് എക്സൈസ് സംഘം ചെക്പോസ്റ്റില്‍ പരിശോധന കര്‍ശനമാക്കിയത്. ഇതിന്റെ ഭാഗമായി രണ്ടുദിവസംമുമ്പ് ചെക്പോസ്റ്റില്‍നിന്ന് 20 ലക്ഷത്തിന്റെ അസാധുനോട്ടുകളുമായി കാസര്‍കോട് സ്വദേശിയെ പിടികൂടിയിരുന്നു.
Post Your Comments