ന്യൂ ഡൽഹി : നോട്ട് നിരോധനത്തെ തുടർന്ന് കള്ളപ്പണം കണ്ടെത്തുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ അവതരിപ്പിച്ച വരുമാനം വെളിപ്പെടുത്തൽ പദ്ധതി (ഐഡിഎസ്)ന്റെ ഭാഗമായി ഇതു വരെ 67,382 കോടി രൂപയുടെ കള്ളപ്പണം പുറത്തു വന്നതായി കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. ഇതേ തുടർന്ന് 30,000 കോടിയിലേറെ രൂപ നേരിട്ടുള്ള നികുതിയായി സർക്കാരിന് ലഭിക്കും. കഴിഞ്ഞദിവസങ്ങളിൽ ദേശീയതലത്തിൽ ചർച്ചയായ ഗുജറാത്ത് വ്യാപാരി മഹേഷ് ഷായുടെ 13,860 കോടിയുടെ വെളിപ്പെടുത്തൽ ഈ കണക്കിൽ നിന്ന് ഒഴിവാക്കി.
കഴിഞ്ഞദിവസം വരെ 71,726 പേരാണ് ഐഡിഎസ് അനുസരിച്ചു മൊത്തം 67,382 കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയത്. ഇതോടൊപ്പം ണ്ടുലക്ഷം കോടിയുടെ കണക്കിൽപെടാത്ത സമ്പത്തു കൈവശമുണ്ടെന്ന മുംബൈയിലെ അബ്ദുൽ റസാഖ് സയ്യിദിന്റെ വെളിപ്പെടുത്തലും അധികൃതർ മുഖവിലയ്ക്കെടുത്തിട്ടില്ല. ഒക്ടോബർ ഒന്നുവരെ 64,275 പേർ 65,250 കോടി രൂപയുടെ കള്ളപ്പണം വെളിപ്പെടുത്തിയെന്നാണു നേരത്തേ ധനമന്ത്രാലയം അറിയിച്ചിരുന്നത്. മഹേഷ് ഷായെയും അബ്ദുൽ റസാഖ് സയ്യിദിനെയും പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെ മുൻധനമന്ത്രി പി.ചിദംബരം ട്വിറ്ററിൽ വിമർശിച്ചു.
Post Your Comments