ശബരിമല : ശബരിമലയിലെ സുരക്ഷയ്ക്കായി പൊലീസ് പകര്‍ത്തിയ രഹസ്യ സ്വഭാവമുള്ള ആകാശ ദൃശ്യങ്ങള്‍ യൂട്യൂബില്‍ ലഭ്യമായത് ഗുരുതര സുരക്ഷാ വീഴ്ചയെ എടുത്തു കാട്ടുന്നു. ശബരിമലയിലെ സുരക്ഷാ നിരീക്ഷണങ്ങള്‍ക്കായി സ്വകാര്യ സ്റ്റുഡിയോയുടെ ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ സ്വകാര്യ ഏജന്‍സിക്ക് ഉപയോഗിക്കാന്‍ അവകാശമില്ലെന്ന് പൊലീസ് തന്നെ വ്യക്തമാക്കുമ്പോഴാണ്. ഏജന്‍സിയുടെ യുട്യൂബ് പേജില്‍ ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.
സന്നിധാനത്തിന്റെയും ശ്രീകോവിലിന്റെയും ഓഫീസുകളുടേയും വനമേഖലയിലെ ക്ഷേത്രത്തിന്റെ സ്ഥാനം വ്യക്തമാക്കുന്നതുമടക്കം 31 വീഡിയോകളാണ് യുറ്റ്യൂബില്‍ ഉള്ളത്. ബാബറി മസ്ജിദ് ദിനത്തോട് അനുബന്ധിച്ച് സന്നിധാനത്ത് പൊലീസ് സുരക്ഷ കര്‍ശനമാക്കുമ്പോഴാണ് ശനിയാഴ്ച ഉച്ചയോടെ ദൃശ്യങ്ങൾ യൂറ്റ്യൂബില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദൃശ്യങ്ങള്‍ ചുരുങ്ങിയ സമയം കൊണ്ട് ആര്‍ക്കും ഡൗണ്‍ലോഡ് ചെയാൻ സാധിക്കുന്നതിനാൽ യൂറ്റ്യൂബില്‍ നിന്നും പിന്‍വലിച്ചതു കൊണ്ട് മാത്രം സുരക്ഷാ പിഴവിന് പരിഹാരമാകില്ല.
Post Your Comments