NewsIndia

ആർ ബി ഐ ഗവർണറുടെ ശമ്പള കണക്കുകൾ പുറത്ത്

ന്യൂഡൽഹി: രണ്ടു ലക്ഷം രൂപയാണ് പുതിയ റിസർവ് ബാങ്ക് ഗവർണർ ഊർജിത് പട്ടേലിന്റെ മാസ ശമ്പളം. അദ്ദേഹത്തിന് വീട്ടിൽ സഹായത്തിനായി ജോലിക്കാരെ അനുവദിച്ചിട്ടില്ലെന്നും ആർബിഐ അറിയിച്ചു. എന്നാൽ ഗവർണർക്ക് രണ്ടു കാറുകളും രണ്ടു ഡ്രൈവർമാരെയും അനുവദിച്ചിട്ടുണ്ട്. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനുള്ള മറുപടിയിലാണ് റിസർവ് ബാങ്ക് ഇക്കാര്യങ്ങൾ അറിയിച്ചത്.

രഘുറാം രാജനു പകരമായി ഊർജിത് പട്ടേൽ ഗവർണറായി ചുമതലയേറ്റത് സെപ്റ്റംബറിലാണ്. 2.09 ലക്ഷം രൂപയാണ് പട്ടേലിന്റെ മാസ ശമ്പളം. മുൻ ഗവർണർ രഘുറാം രാജനും ഇതേ ശമ്പളം തന്നെയായിരുന്നു നൽകിയിരുന്നത്. സെപ്റ്റംബർ നാലിനാണ് രഘുറാം രാജൻ ഒാഫിസിൽ നിന്നും പിൻമാറിയത്. നാലു ദിവസത്തെ ശമ്പളമായി 27,933 രൂപ അദ്ദേഹത്തിനു നൽകിയെന്നും വിവരാവകാശ രേഖ പറയുന്നു.

രഘുറാം രാജൻ ആർബിഐ ഗവർണറായി ചുമതലയേറ്റത് 2013 സെപ്റ്റംബർ അഞ്ചിനാണ്. അന്ന് അദ്ദേഹത്തിന്റെ മാസശമ്പളം 1.69 ലക്ഷമായിരുന്നു. പിന്നീട്, 2014, 2015 വർഷങ്ങളിൽ അത് 1.78 ലക്ഷവും 1.87 ലക്ഷവുമായി ഉയർത്തി. ഏറ്റവും ഒടുവിൽ 2.04 ലക്ഷം രൂപയിൽ നിന്നു 2.09 ലക്ഷമാക്കി ശമ്പളം ഉയർത്തിയത് ഈ വർഷം ജനുവരിയിലാണ്. രഘുറാം രാജന് മൂന്നു കാറുകളും നാലു ഡ്രൈവർമാരെയും അനുവദിച്ചിരുന്നു. മുംബൈയിലെ ബംഗ്ലാവിൽ ഒരു സാഹായിയും ഒൻപത് മറ്റു ജീവനക്കാരും രാജനുണ്ടായിരുന്നുവെന്നും ആർബിഐ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button