Latest NewsIndia

പുതിയ ആര്‍ബിഐ ഗവര്‍ണറായി ശക്തികാന്തദാസ് നിയമിതനായി

ന്യൂഡല്‍ഹി :  ധനകാര്യ കമ്മീഷന്‍ അംഗമായ ശക്തികാന്തദാസിനെ പുതിയ ആര്‍ബിഐ ഗവര്‍ണറായി തിരഞ്ഞെടുത്തു. മുമ്പ് ഇക്കണോമിക് അഫയേഴ്സ് സെക്രട്ടറിയായിരുന്നു ഇദ്ദേഹം. നോട്ടുനിരോധനത്തെ പിന്തുണച്ച ദാസിന്റെ നിയമനം ആര്‍ബിഐയില്‍ കേന്ദ്രത്തിന് പിടിമുറുക്കാനെന്നാണ് വിലയിരുത്തപ്പെടുന്നത്.

തമിഴ്നാട് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ആയിരുന്ന ഇദ്ദേഹം കേന്ദ്രസര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലും, തമിഴ്‌നാട് സര്‍ക്കാരിലും വിവിധ ഉന്നത പദവികളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യന്‍ ബാങ്ക്, ഒഎന്‍ജിസി, എല്‍ഐസി എന്നിവയുടെ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button