Latest NewsInternational

ധനസഹായം തേടി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

ഇസ്‌ലാമാബാദ്: ധനസഹായം തേടി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സാമ്പത്തിക സഹായം തേടി സൗദി അറേബ്യയും മലേഷ്യയും   ചൈനയും സന്ദര്‍ശിക്കാനൊരുങ്ങുന്നതായണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്)യുടെ സഹായം തേടിയതിന് പിന്നാലെയാണിത്. 1300 കോടി അമേരിക്കന്‍ ഡോളറിന്റെ സഹായം മൂന്ന് രാജ്യങ്ങളില്‍ നിന്നും തേടാനാണ് പാകിസ്താന്‍ ഒരുങ്ങുന്നത്.

ഇമ്രാന്‍ ഖാന്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി അടുത്ത തിങ്കളാഴ്ച സൗദി അറേബ്യയിലേക്ക് തിരിക്കും. ഒക്ടോബര്‍ 28 ന് മലേഷ്യയിലേക്കും നവംബര്‍ മൂന്നിന് ചൈനയിലേക്കും പോകാനാണ് അദ്ദേഹം ഒരുങ്ങുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ വിശദാംശങ്ങള്‍ ഇമ്രാന്‍ ഖാന്‍ മൂന്ന് രാജ്യങ്ങളിലെയും ഭരണാധികാരികളോട് വെളിപ്പെടുത്തും.

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കടക്കെണിയില്‍ നിന്നും കരകയറാന്‍ 1200 മുതല്‍ 1300 അമേരിക്കന്‍ ഡോളര്‍ വരെ വിദേശ സഹായം വേണ്ടി വരുമെന്നാണ് പാകിസ്താന്‍ വിലയിരുത്തുന്നത്. മൂന്ന് രാജ്യങ്ങളില്‍ നിന്നും സഹായം ലഭിച്ചാല്‍ ഐ.എം.എഫിന്റെ സഹായം വേണ്ടെന്നുവെക്കാമെന്ന പ്രതീക്ഷയിലാണ് പാകിസ്താന്‍. സാമ്പത്തിക സഹായം തേടി പാകിസ്താന്‍ നേരത്തെ തന്നെ ഐ.എം.എഫിനെ സമീപിച്ചിരുന്നു. എന്നാല്‍, ചൈന – പാകിസ്താന്‍ സാമ്പത്തിക ഇടനാഴി അടക്കമുള്ള പദ്ധതികളില്‍ സുതാര്യത വേണമെന്നത് അടക്കമുള്ള നിബന്ധനകളാണ് ഐ.എം.എഫ് മുന്നോട്ടു വച്ചിട്ടുള്ളത്.

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് കറാച്ചിക്കും പെഷവാറിനും മധ്യേ തീവണ്ടിപ്പാത നിര്‍മ്മിക്കാനുള്ള പദ്ധതി പാകിസ്താന്‍ ഉപേക്ഷിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button