ശബരിമല: ശബരിമലയുടെ സുരക്ഷ പ്രത്യേക സേനാവിഭാത്തിന്. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ച് ആശങ്കകള്‍ തുടരുന്നതിനാലാണിത്. ബുധനാഴ്ച രാവിലെ വരെ സന്നിധാനവും പരിസരവും കനത്ത സുരക്ഷാ വലയത്തിലായിരിക്കും. ദ്രുതകര്‍മ്മസേനയും ദുരന്ത നിവാരണ സേനയും പൊലീസ് കമാന്‍ഡോ സംഘവുമാകും സുരക്ഷ ഒരുക്കുക. രണ്ടായിരത്തി അഞ്ചൂറ് ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.
അതേസമയം സന്നിധാനത്തേയ്ക്ക് ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്രവേശിപ്പിക്കുന്നതിന് രണ്ടുദിവസത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments