ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവന്‍ പിടിച്ചു നിര്‍ത്തുന്നത് എക്ക്‌മോ എന്ന ഉപകരണത്തിലൂടെ. വെന്റിലേറ്ററില്‍ അതീവ ഗുരുതരാവസ്ഥയിലുള്ള മുഖ്യമന്ത്രിയുടെ ജീവന്‍ നിലനിര്‍ത്താന്‍ ഇത്തരമൊരു ഉപകരണത്തിന്റെ സാധ്യത ഉപദേശിച്ച് നല്‍കിയത് ലണ്ടനിലെ വിദഗ്ധ ഡോക്ടറായ റിച്ചാര്‍ഡ് ബെയ്‌ലിയുടെ നിര്‍ദ്ദേശ പ്രകാരമാണ്. ഹൃദ്രോഗവുമായി മരണത്തോട് മല്ലിടുന്നവര്‍ക്ക് ഘടിപ്പിക്കുന്ന ഉപകരണമാണ് ഇത്.
എക്ക്‌മോ എന്നാല്‍ എക്‌സ്ട്രാ കോര്‍പ്പറല്‍ മെമബ്രന്‍ ഓക്‌സിജനേഷന്‍ എന്നാണ്. ഈ ഉപകരണത്തിലൂടെയാണ് നിലവില്‍ രക്തം ജയലളിതയുടെ ശരീരത്തിലേക്ക് പമ്പ് ചെയ്യുന്നത്.
ഞരമ്പുകളിലെ രക്തം വറ്റിച്ചാണ് ഈ ഉപകരണത്തിലൂടെ രക്തം ശരീരത്തിലേക്ക് പമ്പ് ചെയ്യുന്നത്. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനവും ഹൃദയത്തോടൊപ്പം തകരാറിലാകുമ്പോഴാണ് ഈ ഉപകരണം ഉപയോഗിക്കേണ്ടി വരുന്നത്. ശസ്ത്രക്രിയയിലൂടെ ജയലളിതയുടെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള സാഹചര്യം ഇല്ലാത്തതു കൊണ്ടാണിത്. ശസ്ത്രക്രിയയ്ക്ക വേണ്ട ആരോഗ്യ സ്ഥിതിയിപ്പോള്‍ ജയലളിതയ്ക്കുണ്ട്. അതീവ ഗുരുതരമാണ് സ്ഥിതിയെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ജയലളിതയ്ക്ക് വിദഗ്ധ ചികിത്സ നല്‍കുന്നതിനായി ഇംഗ്ലണ്ടില്‍ നിന്നും ഡോക്ടറെ വീണ്ടുമെത്തുന്നത്..
രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയുമ്പോഴും ശ്വാസകോശം വഴി ഓക്‌സിജന്‍ സ്വീകരിക്കുന്നതിന് വിഷമം നേരിടുമ്പോഴും ഇസിഎംഓ അഥവാ എക്ക്‌മോ (എക്‌സ്ട്രാ കോര്‍പോറിയല്‍ മെംബ്രെയ്ന്‍ ഓക്‌സിജനേഷന്‍) എന്ന ഉപകരണം വഴിയാണ് രക്തത്തിലെ ഓക്‌സിജന്റ അളവ് ശരിയായ നിലയില്‍ നിലനിര്‍ത്തുന്നത്. കാര്‍ഡിയാക് അറസ്റ്റ് ഉണ്ടാകുമ്പോള്‍ ജീവന്‍ നിലനിര്‍ത്താനുള്ള ഉപാധിയാണിത്.
സ്വഭാവികമായ രീതിയില്‍ ഹൃദയവും ശ്വാസകോശവുമുള്‍പ്പെടെ ശരീരത്തിലെ അവയവങ്ങള്‍ പ്രവര്‍ത്തിക്കാതാകുമ്പോഴാണ് ഇസിഎംഓയുടെ സഹായം തേടുന്നത്. അശുദ്ധ രക്തം പ്രവഹിക്കുന്ന സിരയില്‍ നിന്ന് രക്തം പുറത്തേക്ക് ഒഴുക്കുകയും യന്ത്രസഹായത്തോടെ രക്തത്തിലെ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് മാറ്റി പകരം ഓക്‌സിജന്‍ സമ്പുഷ്ടമാക്കുകയും ചെയ്യുന്ന ഉപാധിയാണിത്. ഈ രക്തത്തിനെ ശരീരോഷ്മാവിന് തുല്യമായ അളവില്‍ ചൂടുയര്‍ത്തിയ ശേഷം വീണ്ടും തിരികെ ശുദ്ധരക്തമെത്തേണ്ട ധമനികളിലൂടെ ശരീരത്തിലെത്തിക്കുന്നു. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഹൃദയവും ശ്വാസകോശങ്ങളും പ്രവര്‍ത്തിച്ചില്ലെങ്കിലും രണ്ടിന്റെയും ധര്‍മ്മം നിര്‍വഹിക്കുന്ന ഈ ഉപകരണം നിര്‍വഹിച്ച് ജയലളിതയുടെ ജീവന്‍ താല്‍ക്കാലികമായി നിലനിര്‍ത്തിയിരിക്കുകയാണ്.
ഇസിഎംഒ ഉപയോഗിച്ച് ഓക്‌സിജന്‍ ഉള്ള രക്തം ശരീര കലകളിലേക്കും മറ്റ് അവയവങ്ങളിലേക്കും എത്തിക്കാനാകുന്നതിനാല്‍ അവയുടെ പ്രവര്‍ത്തനവും പ്രത്യേകിച്ച് തലച്ചോറിന്റെ പ്രവര്‍ത്തനവും നടക്കും. യഥാര്‍ത്ഥത്തില്‍ മസ്തിഷ്‌ക മരണം ഒഴിവാക്കിയിരിക്കുന്നു എന്നു മാത്രം. അതേസമയം കാര്‍ഡിയാക് അറസ്റ്റ് സംഭവിച്ച ഹൃദയം വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങുകയും ശ്വാസകോശത്തിലൂടെ ഓക്‌സിജന്‍ ശരീരത്തിലേക്ക് എത്തിത്തുടങ്ങുകയും ചെയ്താല്‍ ഈ ഉപകരണം മാറ്റി രോഗിയെ രക്ഷപ്പെടുത്താനാകും.
തീവ്രപരിചരണവിഭാഗം വിദഗ്ധന്‍ ഡോ. റിച്ചാര്‍ഡ് ജോണ്‍ ബെയ്‌ലി ഇന്ന് തന്നെ ചെന്നൈയിലെത്തും. ലോകത്തെ മികച്ച ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികളിലൊന്നായ ലണ്ടന്‍ ബ്രിഡ്ജിലെ തീവ്രപരിചരണ വിഭാഗത്തിലെ ഡോക്ടറും ഗവേഷകനുമാണ് ഡോക്ടര്‍ റിച്ചാര്‍ഡ്. ഇദ്ദേഹം വരുംദിവസങ്ങളില്‍ ചികിത്സയ്ക്ക് നേതൃത്വം നല്‍കും. ഇതിന്റെ ഭാഗമായി ജയലളിത ചികിത്സയില്‍ കഴിയുന്ന അപ്പോളോ ആശുപത്രിയിലെ ഡോക്ടര്‍മാരുമായി ബെയ്‌ലി ചര്‍ച്ച നടത്തി. നേരത്തേയും അതീവ ഗുരുതരാവസ്ഥയിലേക്ക് ജയ പോയപ്പോള്‍ ബെയ്‌സി ചെന്നൈയിലെത്തിയിരുന്നു. എയിംസിലെ ഡോക്ടര്‍മാര്‍ക്ക് എല്ലാ വിധ നിര്‍ദ്ദേശവും നല്‍കിയത് ബെയ്‌ലിയായിരുന്നു. ഇവരുടെ നിര്‍ദ്ദേശമാണ് അപ്പോളോ ആശുപത്രി നടപ്പിലാക്കിയതും ജയ ആരോഗ്യം വീണ്ടെടുത്തതും.
ശ്വാസ കോശത്തിലെ തകരാറുകള്‍, ഒന്നിലധികം അവയവങ്ങളുടെ തകരാറ് എന്നീ രോഗങ്ങളാണ് സാധാരണ ഗതിയില്‍ റിച്ചാര്‍ഡ് ജോണ്‍ ബെയ്‌ലി പരിശോധിക്കുന്നത്. അതുകൊണ്ട് തന്നെ ജയയുടെ ഇപ്പോഴത്തെ അവസ്ഥയേയും മറികടക്കാന്‍ ബെയ്‌ലി എത്തുന്നതോടെ കഴിയുമെന്നാണ് പ്രതീക്ഷ. ജയയുടെ ആരോഗ്യ നില സാധാരണ ഗതിയിലാക്കാനുള്ള സാധ്യതയുണ്ടെന്ന് തന്നെയാണ് ഡോക്ടറുടെ വിലയിരുത്തല്‍. അതുകൊണ്ടാണ് പ്രത്യേക വിമാനത്തില്‍ ലണ്ടനില്‍ നിന്നും ഡോക്ടര്‍ പറന്നെത്തുന്നത്. ഡല്‍ഹി എയിംസിലെ വിദഗ്ധരും എത്തിക്കഴിഞ്ഞു.
ജയലളിത ആശുപത്രിയില്‍ പ്രവേശിച്ചത് കടുത്ത പനി മൂലമായിരുന്നു. എന്നാലിത് ശ്വാസകോശത്തിലെ അണുബാധയായി മാറി. കിഡ്‌നിയേയും ബാധിച്ചു. എല്ലാ അവയവങ്ങളും പ്രവര്‍ത്തന രഹിതമായി. ഈ അവസ്ഥയെ മറികടന്ന ജയലളിതയ്ക്ക് ഹൃദയാഘാതത്തെ അതിജീവിക്കാനാകുമെന്നാണ് പ്രതീക്ഷ.
Post Your Comments