കറാച്ചി: പാകിസ്ഥാനിലെ കറാച്ചിയിലുള്ള റീജന്റ് പ്ലാസ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ 11 പേര് മരിച്ചു. എഴുപത് പേര്‍ക്ക് പരുക്കേറ്റു. റീജന്റ് പ്ലാസ ഹോട്ടലില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് തീപിടുത്തമുണ്ടായത്.
ആറു നിലയുള്ള കെട്ടിടത്തിന്റെ അടുക്കളയില്‍ നിന്നുമാണ് തീ പടര്‍ന്നത്. ഫയര്‍ഫോഴ്സ് എത്തിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
മൂന്നു മണിക്കൂറിനു ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിച്ചതിനെ തുടർന്ന് മുകളിലുള്ള നിലകളിൽ ഉണ്ടായിരുന്നവർ താഴെക്ക് ചാടിയിരുന്നു. ഇവരില്‍ ചലര്‍ക്ക് ഒടിവുകളും, ചിലരുടെ ശരീരത്തില്‍ ചില്ലുകള്‍ തുളച്ച് കയറി പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിച്ചിട്ടുണ്ട്. കനത്ത പുക ശ്വസിച്ചവരും ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് ഡോക്ടര്‍മാരും നാലു സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അപകടത്തിൽ പെട്ട രണ്ടു വിദേശികൾ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പലരും ഹോട്ടലില്‍ കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
Post Your Comments