ചെന്നൈ: ജയലളിതയുടെ ജീവന്‍ യന്ത്രങ്ങളുടെ സഹായത്തോടെയാണ് നിലനിര്‍ത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തിറക്കിയിരുന്നു. ഇ.സി.എം.ഒ എന്ന അത്ഭുത യന്ത്രത്തിന്റെ കൈകളിലാണ് ജയലളിതയുടെ ജീവന്‍. ഇ.സി.എം.ഒ എന്ന സംവിധാനം ഏതവസരത്തിലാണ് ഒരു രോഗിക്ക് ഉപയോഗപ്രദമാകുന്നത്? ഇതിന്റെ പ്രവര്‍ത്തനമെന്താണ്? ഇതിനെക്കുറിച്ചൊക്കെ അറിഞ്ഞിരിക്കാം..
എക്‌സ്ട്രാ കോര്‍പോറിയല്‍ മെമ്പറൈന്‍ ഓക്‌സിജനേഷന്‍ എന്നാണ് ഇ.സി.എം.ഒയുടെ പൂര്‍ണരൂപം. കഠിനമായ ശ്വാസതടസവും ഹൃദയാഘാതവും ഒന്നിച്ചു സംഭവിക്കുന്ന അവസരങ്ങളിലാണ് ഇവ രോഗിക്ക് ആവശ്യമായി വരുന്നത്. ഇ.സി.എം.ഒ ശരീരവുമായി ഘടിപ്പിക്കുന്നതോടെ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം പൂര്‍ണമായും ഇത് ഏറ്റെടുക്കുന്നു.
രോഗിയുടെ ഹൃദയത്തിലെ ബ്‌ളോക്കുള്ള ഭാഗത്തെ രക്തം നീക്കം ചെയ്ത് കൃത്രിമമായി കാര്‍ബണ്‍ മോണോക്‌സൈഡ് മാറ്റിയ ശേഷം ഓക്‌സിജന്‍ അടങ്ങിയ ചുവന്ന രക്താണുക്കള്‍ കയറ്റി ശ്വാസഗതിയും ഹൃദയതാളവും സാധാരണ ഗതിയിലെത്തിക്കുന്നു. അനസ്‌തേഷ്യ നല്‍കിയശേഷം കഴുത്തില്‍ ഒരു മുറിവുണ്ടാക്കി അതിലൂടെ കാനുല കടത്തിവിട്ടാണ് ഈ ഓക്‌സിജനേഷന്‍ നടത്തുന്നത്.
ഗുരുതരമായ അവസ്ഥകളിലാണ് ഇത്തരം സംവിധാനം ഒരു രോഗിക്ക് നല്‍കുക. ആരോഗ്യമുള്ള ശരീരമാണെങ്കില്‍ 10 ദിവസം വരെ ഇസിഎംഒ വഴി ജീവന്‍ നിലനിര്‍ത്താന്‍ കഴിയും. ജയലളിതയുടെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ ഈ പ്രവര്‍ത്തനം എങ്ങനെ നടക്കും എന്നത് ആശങ്കാജനകമാണ്. ഈ സംവിധാനം ഉപയോഗപ്പെടുത്തുന്ന രോഗി സാധാരണ ജീവിതത്തിലേക്ക് വരാനുള്ള സാധ്യത വളരെ കുറവാണ്.
Post Your Comments