കർണാടക : ആറുകോടിയിലേറെ രൂപയുടെ കള്ളപ്പണവും മറ്റ് അനധികൃത സ്വത്തുക്കളും ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് കണ്ടെത്തിയതിന്റെ തുടർച്ചയായി നടത്തിയ പരിശോധനയിൽ കള്ളപ്പണം വെളുപ്പിക്കുന്ന സംഘത്തിൽ നിന്ന് 35.46 ലക്ഷം പിടി കൂടി. കുടക് സുണ്ടിക്കൊപ്പയിലെ കൂർഗ് കൺട്രി റിസോർട്ടിൽ ശനിയാഴ്ച പൊലീസ് 4. 40 ലക്ഷം രൂപ വരുന്ന 2000 രൂപയുടെ പുതിയ നോട്ടുകളാണ് പിടിച്ചെടുത്തത്. പരിശോധനയുടെ ഭാഗമായി ശനിവാരെ സന്തെ താലൂക്ക് പഞ്ചായത്ത് കോൺഗ്രസ് അംഗം ബി.എസ്. അനന്തകുമാർ, ജലീൽ അഹമ്മദ്, ഹാമേഴ്സൻ ആന്റണി, ശ്രീധർ എന്നിവരെ അറസ്റ്റ് ചെയ്തു.
കൂടാതെ 71 ലക്ഷം രൂപയുടെ പുതിയ നോട്ടുമായി ഉഡുപ്പി ബൈലൂരിൽ നിന്നു നേരത്തേ അറസ്റ്റിലായ ഇമ്രാൻ ഹുസൈൻ, ആസിഫ് ഉമർ ദീപക് ഷെട്ടി എന്നിവരെ ആദായനികുതി വകുപ്പിന് കൈമാറിയതായി ഉഡുപ്പി എസ്പി കെ.ടി. ബാലകൃഷ്ണ അറിയിച്ചു.
Post Your Comments