തിരുവനന്തപുരം : തിങ്കളാഴ്ച മുതല്‍ ജനുവരി 7 വരെ ഞായര്‍ ഒഴികെയുള്ള ദിവസങ്ങളില്‍ റെയില്‍ ഗതാഗതത്തിന് നിയന്ത്രണം. അരൂര്‍ പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതുമൂലമാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
കണ്ണൂര്‍-ആലപ്പുഴ എക്സ്പ്രസുകള്‍ (16308, 16307) 8.50 ന് പുറപ്പെടുന്ന കൊല്ലം-ആലപ്പുഴ-എറണാകുളം മെമു (66302) എന്നീ ട്രെയിനുകള്‍ ആലപ്പുഴ-എറണാകുളം സ്റ്റേഷനുകള്‍ക്കിടയില്‍ റദ്ദു ചെയ്തു. 13.00 മണിക്ക് പുറപ്പെടുന്ന കായംകുളം-ആലപ്പുഴ-എറണാകുളം പാസഞ്ചര്‍ (56382) എറണാകുളത്ത് എത്തിച്ചേരാന്‍ 45 മിനിറ്റ് വൈകും. 14-40 ന് പുറപ്പെടുന്ന എറണാകുളം-കോട്ടയം-കൊല്ലം മെമു (66301) ശനിയാഴ്റകളില് പൂര്‍ണ്ണമായും റദ്ദാക്കി. 12-20 ന് പുറപ്പെടുന്ന എറണാകുളം-ആലപ്പുഴ-കൊല്ലം മെമു (66303) തിങ്കളാഴ്ചകളില്‍ പൂര്‍ണമായും, മറ്റ് ദിവസങ്ങളില്‍ ആലപ്പുഴ-എറണാകുളം സ്റ്റേഷനുകള്‍ക്കിടയില്‍ ഭാഗികമായും റദ്ദു ചെയ്തു.
Post Your Comments