രാജ്യത്തെ 500,1000 നോട്ടുകളുടെ നിരോധനം ഓൺലൈൻ പണമിടപാടു സേവനങ്ങൾ സജീവമാകുന്നതിനു കാരണമായി. ഇതിൽ ഏറ്റവും കൂടുതൽ നേട്ടം ഉണ്ടാക്കിയത് പേടിഎമ്മാണ്. പക്ഷെ ഉപയോക്താക്കളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ പേടിഎമ്മിന്റെ ആൻഡ്രോയ്ഡ് ആപ്പ് വഴിയുള്ള ഇടപാടുകള്‍ നടക്കുന്നില്ലെന്ന്‍ ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു. പേടിഎം പലപ്പോഴും പണിമുടക്കുന്നതിനാൽ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പേടിഎമ്മിലൂടെ ഇടപാട് നടത്തുവാൻ കഴിയുന്നില്ല.
പേടിഎമ്മിൽ ചേർത്തിട്ടുള്ള ക്യാഷുകൾ മറ്റുള്ളവർക്ക് നല്‍കാൻ സാധിക്കുന്നില്ല പെയ്മെന്റ് നൽകിയാലും പ്രോസസിങ് പൂർത്തിയാകുന്നില്ല. അതിനാൽ ഈ പണം എത്രയും പെട്ടെന്ന് അക്കൗണ്ടിലേക്ക് തിരിച്ചിടണമെന്നു ഉപഭോക്താക്കൾ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സോഷ്യൽമീഡിയകളിൽ ഇതു സംബന്ധിച്ച് നിരവധി പരാതികൾ വന്നിട്ടുണ്ടെങ്കിലും പേടിഎം അധികൃതര്‍ ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കൂടാതെ എടിഎം, പിഒഎസ് മെഷീൻ ഇടപാടുകൾക്കും ഈ കാലതാമസം നേരിടുന്നതായും,ഒഎസ് മെഷീൻ നെറ്റ്‌വർക്കുകൾ കൃത്യമായി പ്രവർത്തിക്കുന്നില്ലെന്നും പരാതിയുണ്ട്.
Post Your Comments