NewsIndia

കള്ളപ്പണം വെളുപ്പിക്കാന്‍ പാവപ്പെട്ടവരെ ഉപയോഗിക്കുന്നവരെ ജയിലിടയ്ക്കും -പ്രധാനമന്ത്രി

ജന്‍ധന്‍ അക്കൗണ്ടുകള്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കുന്നവർക്കെതിരെ കര്‍ശന താക്കീതുമായി പ്രധാനമന്ത്രി. കള്ളപ്പണം വെളുപ്പിക്കുന്നതിനായി പാവപ്പെട്ടവരെ ഉപയോഗിക്കുന്നവരെ ജയിലിലടയ്ക്കുമെന്നാണ് മോദി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

നവംബര്‍ എട്ടിലെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തോടെ കള്ളപ്പണം സൂക്ഷിച്ചിട്ടുള്ളവര്‍ ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നതിന് പകരം പാവപ്പെട്ടവരുടെ വീടുകള്‍ക്ക് മുമ്പിലാണ് ക്യൂ നില്‍ക്കുന്നതെന്നാണ് പ്രധാനമന്ത്രി ഉന്നയിക്കുന്ന ആരോപണം. പണം അസാധുവാക്കല്‍ നടപടി രാജ്യത്തെ ദാരിദ്ര്യം, അഴിമതി, കള്ളപ്പണം എന്നിവ ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് നോട്ട് നിരോധനത്തെ തുടര്‍ന്ന് ജനങ്ങള്‍ നിലവില്‍ നേരിടുന്ന പ്രശ്നങ്ങൾക്ക് 50 ദിവസത്തിനുള്ളില്‍ പരിഹാരമാകുമെന്നും മോദി പറഞ്ഞു. രാജ്യത്തെ എല്ലാ പ്രശ്‌നങ്ങളുടേയും അടിവേര് അഴിമതിയാണ്. അത് ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ പേരില്‍ ജനങ്ങള്‍ തന്നെ ക്രൂശിക്കുന്നത് ഞെട്ടലുളവാക്കിയെന്നും മോദി വ്യക്തമാക്കി. ഇന്ത്യ വളര്‍ച്ച പ്രാപിക്കണമെങ്കില്‍ വലിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള അഴിമതി തുടച്ചു നീക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button