അമൃത്‍സർ: പാക്കിസ്ഥാനെ രാജ്യാന്തര തലത്തിൽ ഒറ്റപ്പെടുത്തുകയെന്ന ഇന്ത്യൻ നിലപാടിന് അംഗീകാരം. അമൃത്‍സറിൽ നടന്ന ഹാർട്ട് ഒാഫ് ഏഷ്യ കോൺഫറൻസിൽ വെച്ചാണ് ഭീകരതയുടെ പേരിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്തി പ്രമേയം പാസാക്കിയത്. ഭീകരവാദത്തെ പിന്തുണയ്ക്കുന്നതും ഭീകരർക്ക് ആവശ്യമായ സാമ്പത്തിക സഹായങ്ങളും മറ്റും നൽകുന്നത് നിർത്തണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്.
കൂടാതെ യുവാക്കളെ തീവ്രവാദ സംഘടനകളിലേക്കും മറ്റും കൊണ്ടുപോകുന്നത് ഗൗരവത്തോടെ കാണണമെന്നും ഇത്തരം നീക്കങ്ങളെ തടയണമെന്നും ആവശ്യപ്പെടുന്നുണ്ട്. അതേസമയം ഭീകരവാദം ലോകം നേരിടുന്ന പ്രധാന പ്രശ്നമാണെന്നും ഇതിന് ഉടൻ അവസാനം കാണണമെന്നും ഇന്ത്യൻ ധനമന്ത്രി അരുൺ ജയ്റ്റ്‍ലി ആവശ്യപ്പെട്ടു.
Post Your Comments