ന്യൂഡൽഹി: ഡിജിറ്റൽ പേമെന്റുകൾക്ക് വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ. പെട്രോൾ പമ്പുകളിൽ കാശൊടുക്കലുകൾ ഓൺലൈൻവഴി ചെയ്യാൻ സൗകര്യമൊരുക്കിയതിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.
ഒരു സാധാരണ മനുഷ്യന് എടിഎം കാർഡ് ഉപയോഗിക്കാൻ അധികം വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ല. പാസ്വേർഡ് ഓർത്തിരുന്നാൽ മാത്രം മതി. ഞങ്ങൾ ആവശ്യപ്പെടുന്നത് എന്തെന്നുവച്ചാൽ, ഇപ്പോൾ എടിഎമ്മിൽനിന്നു പണം പിൻവലിച്ച് പമ്പിൽ നൽകുന്നതിനു പകരമായി അവിടെ കാർഡ് ഉപയോഗിക്കാനാണ്. ഇത് ശീലങ്ങളുടെ പ്രശ്നമാണ്– കേന്ദ്രമന്ത്രി പറഞ്ഞു.
Post Your Comments